Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ കോവിഡ്​ വകഭേദം:...

പുതിയ കോവിഡ്​ വകഭേദം: ഏഴ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ കൂടി ആർ.ടി.പി.സി.ആർ പരിശോധന​ നിർബന്ധമാക്കി ഇന്ത്യ

text_fields
bookmark_border
പുതിയ കോവിഡ്​ വകഭേദം: ഏഴ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ കൂടി ആർ.ടി.പി.സി.ആർ പരിശോധന​ നിർബന്ധമാക്കി ഇന്ത്യ
cancel

ന്യൂഡൽഹി: വിദേശത്ത് നിന്ന്​​ വരുന്നവർക്ക്​ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്​ നിബന്ധന കൂടുതൽ കർശനമാക്കി ഇന്ത്യ. ഏഴ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ കൂടി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയാണ്​ പുതിയ ഉത്തരവ്​. സി.1.2 കോവിഡ്​ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. 72 മണിക്കൂർ മു​െമ്പങ്കിലും എടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലമാണ്​ വേണ്ടത്​.

നേരത്തെ യു.കെ, യുറോപ്യൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്​ എന്നിവിടങ്ങളിൽ നിന്നും എത്തുന്നവർക്ക്​ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിരുന്നു. ഇതിന്​ പുറമേയാണ്​ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്​, ബോട്​സ്വാനിയ, ചൈന, മൗറീഷ്യസ്​, ന്യൂസിലാൻഡ്​, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയത്​. ആരോഗ്യമന്ത്രാലയമാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയത്​.

ദക്ഷിണാഫ്രിക്കയിലാണ്​ പുതിയ കോവിഡ്​ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ചൈന, കോംഗോ, മൗറീഷ്യസ്​, ഇംഗ്ലണ്ട്​, ന്യൂസിലാൻഡ്​, പോർചുഗൽ, സ്വിറ്റ്​സർലാൻഡ്​ എന്നിവിടങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19RTPCR
News Summary - RT-PCR Test A Must For Arrivals From 7 More Nations Amid New Strain Fear
Next Story