വിവരാവകാശ നിയമം: പ്രധാനമന്ത്രിയുടെ ഒാഫിസിൽ ലഭിച്ചത് 12,500 അപേക്ഷകൾ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഒാഫിസ് 2016-17 കാലയളവിൽ വിവരാവകാശ നിയമപ്രകാരം സ്വീകരിച്ചത് 12,500 അപേക്ഷകൾ. 2012നു ശേഷം ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഇക്കാലയളവിലാണ്.
മറുപടി തൃപ്തികരമല്ലാത്തവർ അപ്പീലും നൽകി. 2015-16 വർഷത്തിൽ 11,138 അപേക്ഷകളാണ് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം വാർത്ത ഏജൻസിയായ പി.ടി.െഎക്കാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് മറുപടി നൽകിയത്.
2013-14: 7077, 2012-13: 5,828 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്. 2016-17ൽ 1306 അപേക്ഷകൾ തള്ളി. എന്നാൽ, എത്ര അപേക്ഷകൾ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് വെളിപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.