വിവരാവകാശ പ്രവര്‍ത്തകെൻറ കൊല: കോൺഗ്രസ് നേതാവും മകനും അറസ്റ്റിൽ
text_fieldsമുംബൈ: വിവരാവകാശ പ്രവര്‍ത്തകനെ ഭൂപേന്ദ്ര വീര(72) യെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവിനെയും മകനെയും പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ സാന്താക്രൂസിലെ വസതിയില്‍ വെച്ചാണ് ഭൂപേന്ദ്ര വെടിയേറ്റ് മരിച്ചത്. വീട്ടിലെത്തിയ അക്രമി ടെലിവിഷൻ കണ്ടുകൊണ്ടിരുന്ന ഭൂപേന്ദ്രയുടെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായി പോരാടിയ വീരക്കെതിരെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായി സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് കോൺഗ്രസ് നേതാവും മകനും പിടിയിലായത്. വീരയുടെ കുടുംബത്തിന്‍െറ പരാതിയില്‍ റസാഖ് ഖാൻ, ഇയാളുടെ മകൻ അംജാദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിവരാവകാശ നിയമത്തിലൂടെ ഭൂമാഫിയകൾക്കെതിരെ പൊരുതിയ ഭൂപേന്ദ്ര വീര, തെൻറ ജീവ് ഭീഷണിയുള്ളതായി കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. വീരയുടെ മരണത്തിനു പിന്നില്‍ ഭൂമാഫിയാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഭൂപേന്ദ്ര വീരയുടെ സഹപ്രവര്‍ത്തകയുമായിരുന്ന അഞ്ജലി ദമാനിയ പറഞ്ഞു.
മുബൈയിലെ കലിനക്കു ചുറ്റുമുള്ള ഭുമികൈയേറ്റങ്ങൾക്കും അനധികൃത നിയമനങ്ങൾക്കുമെതിരെ ശക്തമായ നിയ പോരാട്ടമാണ് വീരയുടെ നേതൃത്വത്തിൽ നടന്നിരുന്നത്. അദ്ദേഹത്തിന്‍െറയും വോയ്സ് ഓഫ് കലിന എന്ന സംഘടനയുടെയും നേതൃത്വത്തില്‍ ഇതിനെതിരെ ലോകയുക്തക്കും ,ബൃഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പരാതികള്‍ നല്‍കിയിരുന്നു. ഭൂമാഫിയ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീരയുടെ മകനെയും ആക്രമിച്ചിരുന്നതായി അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.