കര്‍ണാടകയില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; ബെള്ളാരിയിൽ ഒരാൾ കൊല്ലപ്പെട്ടു,
text_fieldsബംഗളൂരു: കർണാടകയിൽ രണ്ടിടങ്ങളിലായി വിവരാവകാശ പ്രവർത്തകർക്കുനേരെ അജ്ഞാതരുടെ ആക്രമണം. ബെള്ളാരി ജില്ലയിൽ വിവരാവകാശ പ്രവർത്തകനെ കൊലപ്പെടുത്തുകയും രാമനഗര ജില്ലയിൽ മറ്റൊരു വിവരാവകാശ പ്രവർത്തക െൻറ കൈയും കാലും വെട്ടിമാറ്റുകയും ചെയ്തു. ബെള്ളാരിയിൽ വിവരാവകാശ പ്രവർത്തകനായ ഹരപ്പനഹള്ളി സ്വദേശി ടി. ശ്രീധർ (40) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു അതിർത്തിയോട് ചേർന്നുള്ള രാമനഗര ജില്ലയിലെ താവരെക്കെരെ സ്വദേശിയായ വെങ്കടേഷിെൻറ (50) കൈയും കാലും അജ്ഞാതർ വെട്ടിമാറ്റി. ഒരേ ദിവസമാണ് രണ്ടു സ്ഥലങ്ങളിലും ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച രാത്രിയാണ് ശ്രീധറിനെ അജ്ഞാതർ ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീധരിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീധറിെൻറ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വിവിധ പ്രശ്നങ്ങളിൽ വിവരാവകാശ നിയമ പ്രകാരം ശ്രീധർ അപേക്ഷ നൽകിയിരുന്നു. ഇതേതുടർന്നുള്ള പകയായിരിക്കാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹരപ്പനഹള്ളി ടൗൺ ഡിവൈ.എസ്.പി മൂർത്തി റാവു പറഞ്ഞു.
വ്യാഴാഴ്ച കൃഷി സ്ഥലത്തിന് സമീപത്തുകൂടെ നടക്കുന്നതിനിടെയാണ് വിവരാവകാശ പ്രവർത്തകനായ വെങ്കടേഷിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. അക്രമികൾ ആദ്യം വെങ്കടേഷിെൻറ വലതുകാലിനാണ് വെട്ടിയത്. തടയാൻ ശ്രമിച്ചതോടെ വലതു കൈയും വെട്ടിമാറ്റുകയായിരുന്നു. വലതു കാലും കൈയും മുറഞ്ഞ് രക്തത്തിൽ കുളിച്ചുകിടന്ന വെങ്കടേഷിനെ പ്രദേശവാസികളാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കുശേഷം വെങ്കടേഷ് അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
നിരവധി സർക്കാർ പദ്ധതികളുടെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമ പ്രകാരം വെങ്കടേഷ് അപേക്ഷ നൽകിയിരുന്നു. തുടർന്ന് അഴിമതിയുമായി ബന്ധപ്പെട്ട് അധികൃതർക്ക് വെങ്കടേഷ് നൽകിയ പരാതിയിൽ നിരവധി പദ്ധതികൾ നിർത്തിവെച്ചിട്ടുണ്ട്. വെങ്കടേഷിെൻറ പ്രവർത്തനങ്ങളോട് എതിർപ്പുള്ളവർ പകപോക്കലിെൻറ ഭാഗമായി ആക്രമിച്ചതാകാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.