വിവരാവകാശ നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചില്ല
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക്സഭയിൽ പാസാക്കിയ വിവരാവകാശ നിയമഭേദഗതി ബിൽ ഇന ്ന് രാജ്യസഭയിൽ അവതരിപ്പിച്ചില്ല. തിങ്കളാഴ്ചയാണ് പ്രതിപക്ഷത്തിെൻറ എതിർപ്പ് വോട്ടിനിട്ടു തള്ളി (218-79) ലോക്സഭയിൽ ബിൽ പാസാക്കിയത്. ബുധനാഴ്ച രാജ്യസഭയിലും ബിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് .
വിവരാവകാശ കമീഷണർമാർക്ക്, തെരഞ്ഞെടുപ്പു കമീഷണർമാർക്കു തത്തുല്യമായ പദവിയും ശമ്പളവും അനുവദിക്കുന്നത് ഉൾപ്പെടെ നിലവിലുള്ള ഉയർന്ന പരിഗണനകൾ ഇല്ലാതാക്കുന്നതടക്കം വിവിധ ഭേദഗതികളാണ് വിവരാവകാശ നിയമത്തിൽ സർക്കാർ കൊണ്ടുവന്നത്. പ്രവർത്തന കാലാവധി അഞ്ചു വർഷമല്ല, സർക്കാർ നിശ്ചയിക്കുന്ന സമയംവരെ എന്നാക്കി. സേവന, വേതന വ്യവസ്ഥകൾ സർക്കാർ തീരുമാനിക്കും.
ജനാധിപത്യത്തിലെ വലിയ നേട്ടമായിരുന്ന വിവരാവകാശ നിയമത്തെ മാറ്റുകയാണ് ഭേദഗതിവഴി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി വൻപ്രതിഷേധമാണ് ഉയർന്നത്. എന്നാൽ കമീഷെൻറ പ്രവർത്തനത്തെ ക്രമപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് സർക്കാർ പക്ഷം.
2005ലാണ് വിവരാവകാശ നിയമം നിലവിൽ വന്നത്. ഭരണസുതാര്യത പൗരൻമാർക്ക് മുന്നിൽ തെളിയിക്കാാനുള്ള വിപ്ലവകരമായ ചുവടുവെപ്പായാണ് ആർ.ടി.ഐ ആക്റ്റിനെ കണക്കായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.