ആർട്ടിക്കിൾ 370 റദ്ദാക്കിയത് രക്തസാക്ഷികളോടുള്ള മോദിയുടെ ആദരവ് -അമിത് ഷാ
text_fieldsഅഹമ്മദാബാദ്: അതിർത്തിയിൽ രാജ്യത്തിനായി ജീവൻ ബലി നൽകിയ സൈനികരോടുള്ള ആദരവായാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ ദ്രുത കർമ്മ സേന സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലി നൽകിയ മുഴുവൻ ജവാൻമാർക്കും ഏറ്റവും അനുയോജ്യമായ ആദരവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്. ഇനിയൊരു സൈനികനും ഈ മണ്ണിൽ രക്തസാക്ഷി ആവാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്.’’ അമിത് ഷാ പറഞ്ഞു.
രണ്ടാമത്തെ പ്രാവശ്യം വലിയ ജനവിധി തങ്ങൾക്ക് നൽകിയപ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതാവും ആദ്യം ചെയ്യുകയെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. രാജ്യത്തിന് വേണ്ടി തങ്ങൾ അത് ചെയ്തു. ഇതോടെ കശ്മീർ വികസനത്തിൻെറ പാതയിലേക്ക് നീങ്ങുകയാണ്. കശ്മീരിൽ ആരെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ, സൈനികർ അവിടെ കാവലുണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ പ്രശ്നം യു.എന്നിൽ എത്തിച്ചത് നെഹ്റു ചെയ്ത ഹിമാലയൻ വിഡ്ഢിത്തമായിരുന്നുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.