കേരള യാത്രികർക്ക് ആർ.ടി.പി.സി.ആർ കർശനമാക്കി കർണാടക
text_fieldsബംഗളൂരു: കേരളത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും എത്തുന്ന യാത്രികർക്കും അന്താരാഷ്ട്ര യാത്രികർക്കും കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടക കർശനമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന ഉന്നതതല അടിയന്തര യോഗത്തിലാണ് തീരുമാനം.
ബംഗളൂരു, മൈസൂരു, ധാർവാഡ്, കുടക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂട്ടത്തോടെ കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും പുതിയ ഒമൈക്രോൺ വകഭേദത്തിനെതിരായ മുൻകരുതൽ നടപടിയെന്ന നിലയിലും പരിശോധന കർശനമാക്കാൻ യോഗം നിർദേശിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം കൈമാറി.
ഞായറാഴ്ച മുതൽ നിർദേശം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ കർണാടകയിൽ എത്തിയവർ പരിേശാധനക്ക് വിധേയമാകണം.
16 ദിവസംമുമ്പ് എത്തിയ വിദ്യാർഥികളെ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പരിശോധനക്ക് വിധേയമാക്കും. ഹോസ്റ്റലിൽ തിരിച്ചെത്തുന്ന വിദ്യാർഥികൾ ആദ്യ പരിശോധനഫലം ലഭിച്ച് ഏഴു ദിവസത്തിനകം വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.