ചട്ടങ്ങൾ കാറ്റിൽ പറക്കുന്നു; രാജ്യദ്രോഹ കുരുക്കു മുറുക്കി പൊലീസ്
text_fieldsന്യൂഡൽഹി: യുവപരിസ്ഥിതി പ്രവർത്തകരായ ദിശ രവി, നികിത ജേക്കബ്, ശന്തനു എന്നിവരെ രാജ്യദ്രോഹക്കുറ്റത്തിെൻറ പേരിൽ നേരിടുന്നതിൽ ഡൽഹി പൊലീസിന് നിരവധി വീഴ്ചകൾ.
ദിഷ രവിയെ ബംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്തത് ക്രിമിനൽ നടപടി ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ്. സംസ്ഥാന പൊലീസ് പോലും അറിയാതെ ബംഗളൂരുവിലെത്തി ദിശയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്.
ബന്ധുക്കളെ അറിയിക്കാനോ നിയമസഹായം തേടാനോ സാവകാശം നൽകിയില്ല. ഒരാളെ മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകണമെങ്കിൽ പ്രാദേശിക കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് വാങ്ങണം. അതും ഉണ്ടായില്ല. തിരക്കിട്ട് വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു.
തുടർന്ന് പാട്യാല കോടതിയിൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വേണമെന്ന ആവശ്യം മജിസ്ട്രേറ്റ് അതേപടി അംഗീകരിച്ചു. 21കാരി പെൺകുട്ടി കോടതിയിൽ തെൻറ ഭാഗം കണ്ണീരോടെ വാദിക്കുകയായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ അഭിഭാഷകെൻറ സേവനം ഏർപ്പെടുത്തി കൊടുക്കേണ്ടതുണ്ട്. നിയമസഹായം കിട്ടിയിട്ടുണ്ടെന്ന് കോടതി ഉറപ്പാക്കേണ്ടതുണ്ട്. കസ്റ്റഡി നിയമാനുസൃതമെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്.
അഭിഭാഷകനെ ഏർപ്പെടുത്തിയെങ്കിലും സ്വയം വാദിക്കാൻ ഒരാൾ തയാറായാൽ ഒന്നും ചെയ്യാനില്ലെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.
പൊലീസ് നടപടി വ്യാപക പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ചെങ്കോട്ടയിൽ ഉണ്ടായ സംഭവങ്ങൾ മറയാക്കി നീങ്ങുകയാണ് പൊലീസ്. പരിസ്ഥിതി പ്രവർത്തകരായ ഗ്രെറ്റ തുൻബർഗ്, നികിത ജേക്കബ്, ശന്തനു മുലുക് എന്നിവർക്കെതിരെ രാജ്യേദ്രാഹം ചുമത്താൻ തക്ക തെളിവുകളും കാരണങ്ങളും പൊലീസ് വിശദീകരിച്ചിട്ടില്ല.
ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും രാജ്യത്തിനെതിരായ ഗൂഢാലോചനയിൽ പങ്കു വഹിെച്ചന്നുമാണ് കുറ്റം. ഖലിസ്ഥാൻ വാദികളുമായി ചേർന്നു കർഷകരോഷം ആളിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. എന്തിനാണ് കർഷക സമരമെന്ന് വിശദീകരിക്കുന്നതാണ് ടൂൾ കിറ്റ്.
ഇന്ത്യൻ കർഷകർക്ക് പിന്തുണ നൽകുക, ഓൺലൈൻ പരാതിയിൽ ഒപ്പുവെക്കുക, പ്രതിഷേധം സംഘടിപ്പിക്കുക, അതിെൻറ ചിത്രം പങ്കുവെക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് അതിലുള്ളത്.
ഇത് രാജ്യദ്രോഹമാകുന്നത് എങ്ങനെയെന്ന് രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും ചോദിക്കുന്നു. പൊതുവായ പ്രതിഷേധങ്ങൾ ഉണ്ടാകുേമ്പാൾ അന്താരാഷ്ട്ര തലത്തിൽ ഐക്യദാർഢ്യ നടപടികൾ ഉണ്ടാകാറുണ്ട്. ഇത് രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ല.
മോദിസർക്കാർ അധികാരത്തിൽ വന്ന ശേഷം 2015നും 2018നുമിടയിൽ 191 രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
2019ൽ മാത്രം 93 രാജ്യേദ്രാഹക്കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 80 ശതമാനത്തിലും കുറ്റപത്രം ഫയൽ ചെയ്തിട്ടു പോലുമില്ല. ഇതിനിടയിൽ രാജ്യദ്രോഹത്തിന് പുതിയ കേസെടുക്കുന്നത് പ്രതിഷേധങ്ങൾ വിരട്ടി ഒതുക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കർഷക സമരത്തിന് തീവ്രവാദ മുഖം നൽകാനുള്ള പൊലീസ് നീക്കത്തിനെതിരെ, സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ച രംഗത്തു വന്നു. യുവ പരിസ്ഥിതി പ്രവർത്തകർക്കെതിരായ നീക്കത്തെ അവർ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.