ആർ.എസ്.എസിനെ ഭയെപ്പടുന്നവർക്ക് അവരോടൊപ്പം പോകാം; കോൺഗ്രസിന് വേണ്ടത് ധീരന്മാരെ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോൺഗ്രസിന് നിർഭയരായ നേതാക്കളെയാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് സോഷ്യൽമീഡിയ ടീമുമായി നടത്തിയ ആശയവിനിമയത്തിലാണ് രാഹുൽ പാർട്ടിയിലെ വിമതർക്കുൾപ്പടെ മുന്നറിയിപ്പ് നൽകിയത്. 'നിർഭയരായ ധാരാളം ആളുകൾ ഉണ്ട്. അവർ കോൺഗ്രസിന് പുറത്താണ്. അവരെ അകത്തേക്ക് കൊണ്ടുവരണം. നമ്മുടെയിടയിൽ ആർ.എസ്.എസിനെ ഭയപ്പെടുന്ന ആളുകളുണ്ട്. അവരെ പുറത്താക്കണം. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല. നിങ്ങൾ അവരോടൊപ്പം പോകൂ. അവിടെ ചെന്ന് സുഖിക്കൂ. ഞങ്ങൾക്ക് വേണ്ടത് നേരുള്ളവരെയാണ്. അതാണ് കോൺഗ്രസിെൻറ പ്രത്യയശാസ്ത്രം'-രാഹുൽ യോഗത്തിൽ പറഞ്ഞു.
നേരത്തേ കോൺഗ്രസിൽ ഉണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവരുടെ കൂറുമാറ്റത്തിെൻറ സാഹചര്യത്തിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. നിരവധി എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു. രാഹുലുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു നേതാവായ ജിതിൻ പ്രസാദയും അടുത്തിടെയാണ് പാർട്ടിവിട്ടത്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ് ജിതിൻ പ്രസാദ ബിജെപിയുടെ പ്രധാന ആയുധമാകാൻ സാധ്യതയുണ്ട്.
കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന് അനഭിമതരായ ഒരുകൂട്ടം നേതാക്കളും നിലവിലുണ്ട്. ജി 23 ഗ്രൂപപ് എന്നറിയപ്പെടുന്ന ഇവരാണ് പാർട്ടിയിലെ അപജയങ്ങളെ സംബന്ധിച്ച് സോണിയഗാന്ധിക്ക് കത്തെഴുതിയത്. അവരുമായും നിലവിൽ രാഹുൽ അത്ര സ്വരച്ചേർച്ചയിലല്ല. കഴിഞ്ഞദിവസമാണ് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തിയത്. പാർട്ടിയിൽ വലിയ മാറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് രാഹുലെന്നാണ് കൂടിക്കാഴ്ച്ച നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.