രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മുല്യം വീണ്ടുമിടിഞ്ഞു. 14 പൈസ നഷ്ടത്തോടെ 76.23 രൂപയിലാണ് ഇന്ത്യൻ കറൻസിയുടെ വ്യാപാരം. വിദേശഫണ്ടുകൾ കൂടുതലായി ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോയതാണ് രൂപയുടെ മൂല്യതകർച്ചക്കുള്ള പ്രധാനകാരണം.
ഒമിക്രോൺ വകഭേദത്തെ സംബന്ധിച്ച ആശങ്ക ഫോറെക്സ് വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സമ്പദ്വ്യവസ്ഥകളുടെ തിരിച്ചു വരവിനെ ഒമിക്രോൺ സ്വാധീനിക്കുമെന്നായിരുന്നു ആശങ്ക. ക്രൂഡ് ഓയിൽ വിലയുടെ രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരം പുരോഗമിക്കുേമ്പാൾ സെൻസെക്സ് 800 പോയിന്‍റ് ഇടിഞ്ഞു. നിഫ്റ്റി 17000 പോയിന്‍റിലേക്കും എത്തി. നിഫ്റ്റി ഐ.ടി ഇൻഡക്സ് മാത്രമാണ് ഉയർന്നത്. ഇൻഫോസിസ്, വിപ്രോ പോലുള്ള ഓഹരികളുടെ ഉയർച്ചയാണ് ഐ.ടി ഇൻഡക്സിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.