'പ്രതിസന്ധി' കള്ളന്മാര്‍ക്കും, പുണെയില്‍ മോഷണങ്ങള്‍ നിലച്ചതായി പൊലീസ്
text_fieldsപുണെ: കള്ളന്മാരുടെ വിളയാട്ടം കൊണ്ട് പൊറുതിമുട്ടിയ പുണെയില്‍ ദിവസങ്ങളായി ഒരു കള്ളനും രാത്രി ‘ഡ്യൂട്ടി’ക്ക് പുറത്തിറങ്ങുന്നില്ളെന്ന് പൊലീസ്. നഗരത്തിലെ 39 പൊലീസ് സ്റ്റേഷനുകളിലായി പ്രതിദിനം അഞ്ചു ആറും മോഷണ കേസുകള്‍ ആയിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, പുണെ, പിമ്പ്രി ചിന്ദ്വാഡ് മേഖലകളില്‍നിന്ന് കഴിഞ്ഞ അഞ്ചു ദിവസമായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നാണ് പൊലീസ് കമീഷണറുടെ ഓഫിസ് പറയുന്നത്. നവംബര്‍ ഏഴിനാണ് അവസാനമായി പുണെയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സഞ്ജയ് യാദവ് എന്നയാളുടെ അപ്പാര്‍ട്മെന്‍റിന്‍െറ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ 75,000 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കൈക്കലാക്കി. പൊലീസ് ഈ കേസ് അന്വേഷിച്ചുവരുകയാണ്. എന്താണ് നഗരത്തില്‍ പെട്ടെന്ന് മോഷണങ്ങള്‍ കുറയാന്‍ കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കിയതാണ് കുറ്റകൃത്യത്തിന്‍െറ അഭാവത്തിന് കാരണമെന്ന് കരുതുന്നതായി മുതിര്‍ന്ന പൊലീസ് ഓഫിസര്‍ പറഞ്ഞു. മോഷ്ടിച്ച നോട്ടുകള്‍ പെട്ടെന്ന് തന്നെ മാറാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നതാവാം മറ്റൊരു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.