കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 80ൽ
text_fieldsരൂപയുടെമൂല്യം ഡോളറിനെതിരെ 80ൽ. ഓഹരി വിപണിയിലും നഷ്ടത്തോടെ തുടക്കം. കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 180 പോയന്റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 80 പിന്നിട്ടു.
എച്ച്.സി.എല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടി.സി.എസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഒ.എൻ.ജി.സി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്.എം.സി.ജി, ഐ.ടി തുടങ്ങിയവയാണ് നഷ്ടത്തില്‍. ഓട്ടോ, മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടത്തിലാണ്.
ആഭ്യന്തര ഓഹരികളുടെ ബലഹീനത മൂലം ചൊവ്വാഴ്ച ഇന്ത്യൻ രൂപ തുടർച്ചയായ ഏഴാം സെഷനിൽ റെക്കോർഡ് താഴ്ചയിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.