Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനെ തടയാൻ ഒരാഴ്ച...

കോവിഡിനെ തടയാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകി റഷ്യ

text_fields
bookmark_border
കോവിഡിനെ തടയാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകി റഷ്യ
cancel

മോസ്​കോ: കോവിഡിനെ തടയാൻ ഒരാഴ്ച ശമ്പളത്തോടെയുള്ള അവധി നൽകി റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമിർ പുടിൻ. കോവിഡ്​ മരണം വർധിക്കുന്നതിനിടെ​ ജീവനക്കാർ ഓഫീസുകളിൽ വരുന്നത്​ ഒഴിവാക്കാനാണ്​ പുടിന്‍റെ നടപടി. ഒക്​ടോബർ 30 മുതൽ നവംബർ ഏഴ്​ വരെയാണ്​ ജീവനക്കാർക്ക്​ ശമ്പളത്തോടെ അവധി നൽകുക. എല്ലാവരും വാക്​സിനെടുക്കാൻ ശ്രദ്ധിക്കണമെന്നും പുടിൻ അഭ്യർഥിച്ചു.

ബുധനാഴ്​ച റഷ്യയിൽ 1,028 കോവിഡ്​ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്ത്​ 34,074 കോവിഡ്​ കേസുകളും റിപ്പോർട്ട്​ ചെയ്​തു.റഷ്യയിൽ ഇതുവരെ 226,333 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. യുറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​ത രാജ്യം റഷ്യയാണ്​.

റഷ്യയിൽ 35 ശതമാനം പേർ മാത്രമാണ്​ ഇതുവരെ വാക്​സിനെടുത്തത്​. റഷ്യൻ നഗരമായ മോസ്​കോയിൽ 60 ശതമാനം പേരും ഇതുവരെ വാക്​സിനെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia​Covid 19
News Summary - Russia Announces Week-long Paid Holiday to Curb Covid Infections
Next Story