ഇന്ത്യക്ക് മിഗ്-35 വിമാനങ്ങൾ വിൽക്കാനൊരുങ്ങി റഷ്യ
text_fieldsമോസ്കോ: റഷ്യയുടെ ഏറ്റവും പുതിയ മിഗ്-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കുന്നത് സംബന്ധിച്ച് ചർച്ച പുരോഗമിക്കുന്നു. അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിെൻറ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35നേക്കാൾ മികച്ച പ്രഹരശേഷിയും സംവിധാനങ്ങളുമുള്ളതെന്ന് അവകാശപ്പെടുന്ന മിഗ്-35െൻറ കൈമാറ്റത്തിന് ഉപാധികളും ആവശ്യങ്ങളും ഇരുവിഭാഗവും തീരുമാനിച്ചുവരുകയാണെന്ന് നിർമാതാക്കളായ മിഗ് കോർപറേഷൻ മേധാവി ഇല്യ താരാസെേങ്കാ പറഞ്ഞു.
ഇന്ത്യ നേരത്തേ, താൽപര്യമറിയിച്ചിട്ടുണ്ടെന്നും സാേങ്കതികതലത്തിൽ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും റഷ്യൻ നഗരമായ സുകോവ്സ്കിയിൽ മാക്സ് 2017 വ്യോമപ്രദർശനത്തിനിടെ അദ്ദേഹം അറിയിച്ചു. റഷ്യയുടെ ഏറ്റവും പുതിയ വിവിധോദ്ദേശ്യ പോർ വിമാനമാണ് മിഗ്-35. അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് മിഗ് വിമാനങ്ങളെന്നിരിക്കെ, പുതിയ ഉൽപന്നവും ഇന്ത്യൻ വിപണിയിൽ നന്നായി വിറ്റുപോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വിമാനം മാത്രമല്ല, വിൽപനാനന്തര സേവനം, പരിശീലനം എന്നിവയും മിഗ് കോർപറേഷൻ നിർവഹിക്കും. 40 വർഷം വരെ തുടർസേവനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേ നിലവാരത്തിലുള്ള വിമാനങ്ങളെ അപേക്ഷിച്ച് 20-25 ശതമാനം വിലക്കുറവുണ്ടാകുമെന്നും ഇല്യ താരാസെേങ്കാ അവകാശപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ ആദ്യമായി അവതരിപ്പിച്ച മിഗ്-35 വിമാനം മാക്സ് വ്യോമപ്രദർശനത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.