ഭീകരതക്കെതിരായ പോരാട്ടം: ഇന്ത്യക്ക് പിന്തുണയുമായി റഷ്യ
text_fieldsന്യൂഡൽഹി: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യയുടെ പിന്തുണ. റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പ്രധ ാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു.
പുൽവാമ ഭീകരാക്രണണത്തിൽ ദു:ഖം രേഖപ്പെടുത്തുവെ ന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് റഷ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറ ിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി. പിന്തുണക്ക് മോദി നന്ദി അറിയിച് ചു.
അതേസമയം, ലോകരാജ്യങ്ങളുടെ സമ്മർദത്തിനൊടുവിലാണ് ഇന്ത്യക്കും പാകിസ്താനുമിട യിൽ ഉരുണ്ടുകൂടിയ സംഘർഷം അയഞ്ഞത്. അമേരിക്കയും സൗദി അറേബ്യയും ഇതിനായ മുന്നിട്ടിറങ് ങിയിരുന്നു. ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങൾ പിന്തുണച്ചു.
അബൂദബി കി രീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി കമാൻഡറുമായ മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ ഇന്ത്യ, പാക് പ്രധാനമന്ത്രിമാരെ വിളിച്ചിരുന്നു. സംഭാഷണങ്ങളുടെ വഴിയിൽ നിലവിലെ സാഹചര്യം പരിഹരിക്കേണ്ടതിെൻറ പ്രാധാന്യം ഒാർമിപ്പിച്ചു.
ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് ഇനിയും അപ്പുറത്തേക്ക് സംഘർഷം പോകാൻ പാടില്ലെന്ന സന്ദേശമാണ് പാകിസ്താനും ഇന്ത്യക്കും അമേരിക്ക നൽകിയത്. അഭിനന്ദെൻറ മോചനം പാകിസ്താൻ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ്, വ്യാഴാഴ്ച രാവിലെതന്നെ അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഇതിെൻറ സൂചന നൽകിയിരുന്നു.
പാകിസ്താനെയും ഇന്ത്യയെയും അനുനയിപ്പിക്കാൻ സൗദി അറേബ്യയുടെ ഇടപെടൽ കൂടുതൽ പ്രകടമായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ വളരെ പ്രധാനപ്പെട്ട സന്ദേശവുമായി സൗദി വിദേശമന്ത്രി ആദിൽ അൽ ജുബൈർ പാകിസ്താനിൽ മണിക്കൂറുകൾക്കകം എത്തുന്ന കാര്യം പാർലമെൻറ് അംഗങ്ങളെ പാകിസ്താൻ അറിയിച്ചു.
ഡൽഹിയിലെ സൗദി സ്ഥാനപതി ഡോ. സൗദ് മുഹമ്മദ് അൽ സാത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യാഴാഴ്ച കണ്ട് ചർച്ച നടത്തിയതും ശ്രദ്ധേയമായി. സൗദി കിരീടാവകാശി ഏതാനും ദിവസം മുമ്പാണ് ആദ്യം പാകിസ്താനിലും പിന്നീട് ഇന്ത്യയിലും വന്നുപോയത്.
സംഘർഷം കൂട്ടാൻ താൽപര്യപ്പെടുന്നില്ലെന്നും ചർച്ചക്ക് മുന്നോട്ടുവരണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. എന്നാൽ, കസ്റ്റഡിയിലുള്ള വ്യോമസേനാ പൈലറ്റിനെ സുരക്ഷിതമായി മോചിപ്പിക്കുക എന്ന ദൗത്യത്തിൽ ഉൗന്നിനിന്ന കേന്ദ്ര സർക്കാർ അതിനോടു പ്രതികരിച്ചില്ല.
വിട്ടയക്കുന്നതിൽ കുറഞ്ഞൊന്നും പറ്റില്ലെന്ന് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്തു. തങ്ങളുടെ ശേഷിയും ഇച്ഛാശക്തിയും പ്രകടമാക്കുക മാത്രമാണ് കഴിഞ്ഞ ദിവസം ചെയ്തതെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ പാക് പാർലമെൻറിൽ വിശദീകരിച്ചത്. കാര്യങ്ങൾ കൈവിട്ടുപോകരുത്. ഇന്ത്യയുടെ നടപടി ഉണ്ടായാൽ തിരിച്ചടിക്കാതിരിക്കാൻ പാകിസ്താന് കഴിയില്ല.
യുദ്ധം ഒന്നിനും പരിഹാരമല്ല. തെറ്റായ കണക്കുകൂട്ടലുകൾ വഴിയാണ് രാജ്യങ്ങൾ നശിച്ചിട്ടുള്ളതെന്നും ഇംറാൻ കൂട്ടിച്ചേർത്തു. അഭിനന്ദൻ വർധമാൻ ഇന്ത്യയിൽ സുരക്ഷിതമായി എത്തിച്ചേരുന്നതിന് കാത്തിരിക്കുന്ന ഇന്ത്യയുടെ അടുത്ത പ്രതികരണവും ചുവടുവെപ്പും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. ഇതിനിടെ ഡൽഹിയിൽ ഒരു പരിപാടിയിൽ പെങ്കടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി.
‘‘ഇപ്പോൾ ഒരു പൈലറ്റ് പ്രോജക്ട് പൂർത്തിയായി; യഥാർഥത്തിലുള്ളത് ബാക്കി’’ എന്നാണ് ശാസ്ത്രകാരന്മാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. പൈലറ്റ് എന്ന വാക്ക് കടന്നുവന്നതിനെ, ഇന്ത്യ-പാക് സംഘർഷവുമായി കൂട്ടിവായിക്കുന്നവർ ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.