30 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഈ മാസം ഇന്ത്യക്ക് നൽകുമെന്ന് റഷ്യ
text_fieldsന്യൂഡൽഹി: 30 ലക്ഷം ഡോസ് സ്പുട്നിക് കോവിഡ് വാക്സിൻ മേയ് മാസത്തിൽ ഇന്ത്യക്ക് നൽകുമെന്ന് റഷ്യ. ഇതിൽ ഒന്നര ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസത്തിനകം കൈമാറും. ജൂണിൽ അമ്പത് ലക്ഷവും ജൂലൈയിൽ ഒരു കോടി ഡോസ് വാക്സിനും ഇന്ത്യക്ക് നൽകുമെന്ന് റഷ്യ വ്യക്തമാക്കി.
ഇതുകൂടാതെ നാല് മീഡിയം ഓക്സിജൻ ജനറേറ്റിങ് ട്രക്കുകളും ഇന്ത്യയിലേക്ക് അയക്കും. 200 ബെഡുകൾക്ക് ഓക്സിജൻ നൽകാൻ ജനറേറ്ററുകൾക്ക് സാധിക്കും. ഒരു മണിക്കൂറിൽ 70 കിലോ ഗ്രാം ഓക്സിജനാവും ഇവ ഉൽപാദിപ്പിക്കുക. ജനറേറ്ററുകളുടെ വിതരണം ഈ ആഴ്ചയുടെ അവസാനത്തോടെ ഉണ്ടാവുമെന്നും റഷ്യ അറിയിച്ചു.
മേയ് ഒന്നിനാണ് റഷ്യയിൽ നിന്ന് സ്പുട്നിക് വാക്സിെൻറ ആദ്യ ലോഡെത്തിയത്. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. വാക്സിെൻറ പരിശോധന പൂർത്തിയാക്കി വൈകാതെ സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.