റഷ്യയുടെ കോവിഡ് വാക്സിൻ സ്പുട്നിക് ആദ്യ ബാച്ച് ഇന്ത്യയിലെത്തി
text_fieldsന്യൂഡൽഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക്-5 ആദ്യ ബാച്ച് രാജ്യത്തെത്തിച്ചു. മോസ്കോയിൽനിന്നും പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലാണ് വാക്സിൻ എത്തിച്ചത്. 1,50,000 ഡോസുകളാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഈ മാസം തന്നെ രണ്ടാമത്തെ ബാച്ചും രാജ്യത്തെത്തും.
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകുന്നത്. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പിനാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാനുള്ള ചുമതല.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക്-5 ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്സിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5 ന് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.