16,000 അടി ഉയരെ, എട്ടു മണിക്കൂർ സ്വയം പറന്ന് 'റുസ്തം'
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ സ്വന്തം ആളില്ലാ വിമാനം റുസ്തം-2 പുതിയ നേട്ടങ്ങൾ കുറിച്ചു. 16,000 അടി ഉയരത്തിൽ എട്ടു മണിക്കൂർ സ്വയം പറന്നാണ് വിമാനം പുതിയ റെക്കോഡിട്ടത്. ചെറിയ റഡാറുകൾ, ഇലക്ട്രോണിക് ഇൻറലിജൻസ് സംവിധാനങ്ങൾ തുടങ്ങിയവ വഹിക്കാൻ ശേഷിയുള്ള ഡ്രോൺ, പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡി.ആർ.ഡി.ഒ) വികസിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ 26,000 അടി ഉയരത്തിൽ പറക്കാൻ റുസ്തം രണ്ടിന് കഴിയുമെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.
വെള്ളിയാഴ്ച കർണാടകയിലെ ചിത്രദുർഗയിലായിരുന്നു പരീക്ഷണപ്പറക്കൽ. അതിർത്തിയിൽ ചൈനയുമായി സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് റുസ്തത്തിെൻറ പരീക്ഷണ വിജയമെന്നതും ശ്രദ്ധേയമാണ്. എട്ടു മണിക്കൂർ പറന്നശേഷം ഒരു മണിക്കൂർകൂടി പറക്കാനുള്ള ഇന്ധനം ഡ്രോണിൽ ബാക്കിയുണ്ടായിരുന്നുവെന്ന് മുതിർന്ന ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ നാവിക-വ്യോമ സേനകൾ ഉപയോഗിക്കുന്ന ഇസ്രായേൽ നിർമിത ആളില്ലാ വിമാനമായ 'ഹെറോണി'െൻറ ശേഷിക്ക് തുല്യമാണ് റുസ്തം എന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച ഒഡിഷയിലെ ബാലാസോറിൽനിന്ന് രാജ്യത്തെ ആദ്യ ആൻറി റേഡിയേഷൻ മിസൈൽ (എ.ആർ.എം) രുദ്രം-ഒന്നും വിജയകരമായി വിക്ഷേപിച്ചിരുന്നു. ശത്രുവിെൻറ റഡാറുകൾ, വാർത്ത വിനിമയ കേന്ദ്രങ്ങൾ, റേഡിയോ വികിരണങ്ങൾ എന്നിവ കണ്ടെത്തി തകർക്കാൻ ശേഷിയുള്ളതാണ് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ പുതുതലമുറ എ.ആർ.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.