Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനയുമായുള്ള...

ചൈനയുമായുള്ള ബന്ധം1962ന്​ ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണെന്ന്​ വിദേശകാര്യമന്ത്രി

text_fields
bookmark_border
ചൈനയുമായുള്ള ബന്ധം1962ന്​ ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണെന്ന്​ വിദേശകാര്യമന്ത്രി
cancel

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക്​ കടന്നുകയറ്റത്തോടെ ചൈനയുമായുള്ള ബന്ധം 1962ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്തിയെന്ന്​ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ. 1962 ലെ ഇന്തോ-ചൈന യുദ്ധത്തെ പരാമർശിച്ച മന്ത്രി ഇരുരാജ്യങ്ങളും നിലവിൽ അതിലും മോശം അവസ്ഥയിലാണുള്ളതെന്നും അടിവരയിട്ടു.

''കിഴക്കൻ ലഡാക്കിൽ 1962ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ അവസ്ഥയാണ്​. 45 വർഷത്തിനുശേഷം ഇതേ അതിർത്തിയിൽ നമ്മുക്ക്​ സൈനിക നഷ്ടം സംഭവിച്ചിരിക്കുന്നു. നിലവിൽ നിയന്ത്രണരേഖയിൽ ഇരുവിഭാഗവും വൻതോതിൽ സൈന്യകിക വിന്യാസ്യം നടത്തിയിട്ടുണ്ട്​''- ജയ്ശങ്കർ റെഡിഫ്​ ഡോട്ട്​ കോമിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ദ ഇന്ത്യാ വേ: സ്ട്രാറ്റജീസ് ഫോർ എ അൺസെർടെയിൻ വേൾഡ്​' എന്ന ത​െൻറ പുസ്​തകത്തി​െൻറ റിലീസുമായി ബന്ധപ്പെട്ടാണ്​ റെഡിഫുമായി അഭിമുഖം നടന്നത്​.

ഇന്ത്യയും ചൈനയും നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിന്​ ശേഷം കിഴക്കൻ ലഡാക്കിൻെറ ചില ഭാഗങ്ങളിൽ പരിമിതമായ രീതിയിലുള്ള മോചിപ്പിക്കൽ മാത്രമാണ് നടന്നത്.

മേയ്​ മാസം മുതലാണ്​ അതിർത്തിയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയത്​. ജൂൺ 15 ന് ലഡാക്കിലെ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികർ നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

അതിർത്തി പ്രദേശങ്ങളിലെ സമാധാനവും സ്വാസ്ഥ്യവുമാണ്​ അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമെന്ന് ചൈനയെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇത് വ്യക്തമാണ്. കിഴക്കൻ ലഡാക്കിൽ മൂന്നു മാസത്തിലേറെ നീണ്ട നയതന്ത്ര- സൈനിക ചർച്ചകൾക്ക്​ ശേഷവും അതിർത്തിയിൽ പിരിമുറുക്കം തുടരുകയാണ്​ - ജയ്‌ശങ്കർ കൂട്ടി​ച്ചേർത്തു.

മുൻകാല അതിർത്തി സംഘർഷ സാഹചര്യങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡെപ്സാങ്, ചുമാർ, ഡോക്​ലാം എന്നിവങ്ങളില്ലൊം പ്രശ്​നങ്ങൾ പരിഹരിക്ക​െപ്പട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള ബന്ധം1962ന്​ ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണെന്ന്​ വിദേശകാര്യമന്ത്രി

പടിഞ്ഞാറൻ ലഡാക്കിലെ മഞ്ഞുപ്രദേശത്തുനിന്നും കിഴക്ക്​ വന- പർവത മേഖലകളിലേക്കായി പരന്നുകിടക്കുന്ന 3,488 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി സംബന്ധിച്ച്​ വർഷങ്ങൾ ചർച്ച നടത്തിയിട്ടും തീരുമാനമെടുക്കാൻ ഇന്ത്യക്കോ ചൈനക്കോ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaLadakhS.JaishankarIndia
Next Story