പിതാവിെൻറ സ്വപ്നഗ്രാമത്തിൽ നന്ദഗോപാലും ജീവിക്കുന്നു
text_fieldsചെന്നൈ: കലക്കും കലാകാരന്മാർക്കുമായി മലയാളിയായ കെ.സി.എസ്. പണിക്കർ സ്ഥാപിച്ച കലാഗ്രാമമായ ‘േചാളമണ്ഡല ’ത്തിലെ സജീവ സാന്നിധ്യമായിരുന്ന എസ്. നന്ദഗോപാൽ പിതാവിെൻറ സ്വപ്നഗ്രാമത്തിെൻറ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ചെന്നൈ ഇൗസ്റ്റ് േകാസ്റ്റ് റോഡിൽ ഇഞ്ചമ്പാക്കത്ത് ബംഗാൾ ഉൾക്കടലിെൻറ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന ആർട്ടിസ്റ്റ് വില്ലേജ്, പിതാവിന് പിന്നാലെ മകെൻറയും വിയർപ്പു ചാലിച്ചതാണ്.
മദ്രാസ് കലാ പ്രസ്ഥാനത്തിെൻറ വളർച്ചക്ക് ചുക്കാൻ പിടിച്ച പിതാവ് 1966ൽ രൂപംനൽകിയ ചോളമണ്ഡലം കലാഗ്രാമത്തിെൻറ സുവർണ ജൂബിലി നിറവിലാണ് മകെൻറ വിയോഗം. മറ്റ് കലാകാരന്മാരെപ്പോലെ ചോളമണ്ഡലം ഗ്രാമത്തിൽ താമസമാക്കിയ അദ്ദേഹം ഇടക്കാലത്ത് കലാഗ്രാമത്തിെൻറ സെക്രട്ടറിയുമായി. എം.എഫ്. ഹുസൈൻ, എം. നന്ദഗോവിന്ദൻ, ബഷീർ, ആർട്ടിസ്റ്റ് നമ്പൂതിരി, അരവിന്ദൻ, എം.വി. േദവൻ, പത്മരാജൻ, ഭരതൻ, കാനായി കുഞ്ഞിരാമൻ, അക്കിത്തം നാരായണൻ നമ്പൂതിരി, സി. ദക്ഷിണാമൂർത്തി, പി.എസ്. നന്ദൻ, കെ.എം. ആദിമൂലം, അൽഫോൻസോ അരുൺേദാസ്, അനില ജേക്കബ്, സി.ജെ. അന്തോണി ദോസ്, വി. അർണാവസ് തുടങ്ങി ഇന്ത്യൻ കലകളിലെ പ്രമുഖർ ചോളമണ്ഡലത്തിലെ സാന്നിധ്യമായിരുന്നു. ഇവർക്കൊപ്പം ഇടപഴകാൻ കഴിഞ്ഞത് നന്ദഗോപാലിെൻറ കലാപരമായ കഴിവിനെ ഉൗതിക്കാച്ചാൻ സഹായിച്ചിട്ടുണ്ടെന്ന് ഇപ്പോഴത്തെ സെക്രട്ടറിയും ജ്യേഷ്ഠ സഹോദര പുത്രനുമായ പി. ഗോപിനാഥ് പറയുന്നു.
പിതാവിെൻറ പാത പിൻപറ്റിയ നന്ദഗോപാലും ശിൽപ നിർമാണത്തിലൂടെ അന്താരാഷ്ട്രതലങ്ങളിൽ അറിയപ്പെട്ടു. മാധ്യമങ്ങളായ ഒാടിലും ചെമ്പിലും നിർമിച്ച ശിൽപങ്ങൾ പ്രശസ്തമാണ്. രാജ്യം സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ കലാകാരന്മാർക്ക് ഒത്തുകൂടാനും സൃഷ്ടികൾ പ്രദർശിപ്പിക്കാനുമുള്ള വേദികൾ പൊതുവേ കുറവായിരുന്നു. വരുമാനമില്ലാത്തതുമൂലം പ്രതിഭകൾ ഇൗ മേഖല ഉപേക്ഷിക്കുന്നത് മനസ്സിലാക്കി മദ്രാസ് ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പലായ കെ.സി.എസ്. പണിക്കർ മുപ്പത് കലാകാരന്മാരെ കൂട്ടി കലാഗ്രാമം എന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള അമ്പത് സെൻറിൽ തുടങ്ങിയ സ്വപ്നം ഇന്ന് പത്തേക്കറിൽ വ്യാപിച്ചുകിടക്കുന്നു. പതിനഞ്ചിലധികം കോേട്ടജുകൾ, നാടക പ്രവർത്തനങ്ങൾക്കുള്ള തുറന്ന തീയറ്റർ, രാജ്യാന്തര നിലവാരമുള്ള ഗ്യാലറികൾ, വിശാലമായ തുറന്ന ശിൽപ നിർമാണ പാർക്ക് എന്നിവയിലൂടെ കലാകൂട്ടായ്മകൾ സജീവമാണ്. ധാരാളം കലാകാരന്മാർ കുടുംബത്തോടൊപ്പം ഇവിടെ താമസിച്ച് സ്വപ്നങ്ങൾക്ക് ജീവൻ നൽകുന്നു. അതിലൊരാളായിരുന്നു കെ.സി.എസ്. പണിക്കരുടെ മകനായ നന്ദഗോപാലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.