വിജയിനൊപ്പം 'വിഷവൃത്തം'; മടങ്ങിവരുമെന്ന് പ്രതീക്ഷയെന്നും അച്ഛൻ എസ്.എ. ചന്ദ്രശേഖർ
text_fieldsചെന്നൈ: തമിഴ് നടൻ വിജയിനുചുറ്റും വിഷംവമിപ്പിക്കുന്നവരുടെ സംഘമാണെന്ന് അച്ഛൻ എസ്.എ. ചന്ദ്രശേഖർ. മകൻ തെൻറ അടുത്തേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.അച്ഛൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന തമിഴ് നടൻ വിജയിെൻറ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തിെൻറ വിശദീകരണം. തെൻറ മകെൻറ പേരിലുള്ള രാഷ്ട്രീയ പാർട്ടിയുടെ രജിസ്ട്രേഷൻ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും നല്ല ഉദ്ദേശ്യത്തോടെയാണെന്നും സംവിധായകൻകൂടിയായ ചന്ദ്രശേഖർ പറഞ്ഞു. ചുറ്റുമുള്ളവരിൽ ചിലർ വിജയുടെ പ്രശസ്തി അവരുടെ സ്വാർഥ നേട്ടങ്ങൾക്ക് വിനിയോഗിക്കുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
തെൻറ അച്ഛൻ ചെയ്യുന്നതെല്ലാം തനിക്ക് എതിരാണെന്ന തോന്നൽ സൃഷ്ടിക്കാൻ അവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയത്തിൽ വിജയിന് പിന്തുണയുമായി അമ്മ ശോഭ രംഗത്തെത്തി. തന്നെ തെറ്റിധരിപ്പിച്ചാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പിടീച്ചതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെചൊല്ലി ഏറെനാളായി അച്ഛനും മകനും തമ്മില്‍ പ്രശ്‌നമുണ്ടെന്നും ശോഭ പറയുന്നു. വിജയ്യുടെ ആരാധകരുടെ സംഘമായ 'രസിഗർ മൻട്രം'1993ൽ താനാണ് ആരംഭിച്ചതെന്ന് ചന്ദ്രശേഖർ പറഞ്ഞു. പിന്നീട് ഇതൊരു ജനക്ഷേമ സംഘടനയായി പരിണമിക്കുകയും അതിനുശേഷം ജനകീയ പ്രസ്ഥാനം (മക്കൽ അയക്കം) ആയി മാറുകയും ചെയ്തു. പ്രസ്ഥാനത്തിലെ ആരാധകർ ഇതിനകം ജനക്ഷേമം ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ, അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ പാർട്ടിയായി രജിസ്ട്രേഷൻ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പിതാവ് തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിജയ് നേരത്തേ പത്ര കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഫാൻസ് അസോസിയേഷനായ 'അഖിലേന്ത്യാ തളപതി വിജയ് മക്കള്‍ ഇയക്കം' പാർട്ടിയായി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ വിജയ് നൽകിയെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു വിശദീകരണം. എസ്.എ ചന്ദ്രശേഖറിെൻറ പേര് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രസിഡൻറായി പത്മനാഭന്‍, ട്രഷററായി വിജയ്യുടെ അമ്മ ശോഭ എന്നിവരുടെ പേരുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയത്. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ തനിക്ക് ചേരേണ്ട ആവശ്യമില്ലെന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നുമാണ് വിജയ് പറയുന്നത്. തെൻറ ആരാധകർ ആരും പാർട്ടിയിൽ ചേരരുതെന്നും തെൻറ പേരോ, ചിത്രമോ പാർട്ടിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചാൽ, നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജയ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
തമിഴിലെ ഏറ്റവും മുൻനിരയിലുള്ള താരങ്ങളിൽ ഒരാളായ വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ കാലമായി ചർച്ചാ വിഷയമാണ്. സമീപകാലത്ത് വിജയ്യുടേതായി ഇറങ്ങിയ മെർസൽ, സർക്കാർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ രാഷ്ട്രീയ പരാമർശങ്ങളും കേന്ദ്ര സർക്കാരിെൻറ ചില നടപടികൾക്കെതിരായ പ്രതിഷേധങ്ങളും സിനിമ പ്രമോഷൻ ചടങ്ങുകളിൽ വിജയ് നടത്താറുള്ള പ്രസംഗങ്ങളും താരം ഉടൻതന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഉൗഹാപോഹങ്ങളിലേക്ക് നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.