പാകിസ്താനെ കുറ്റപ്പെടുത്തുന്നത് നിർത്തി മോദി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക- ശിവസേന
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചാരണ ശൈലിക്കെതിരെ വിമർശമുന്നയിച്ച് ശിവസേനയും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താൻ ഇടപെടുന്നെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന മുഖപത്രമായ സാമ്നയാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി തൻറെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്ന മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താൻറെ ഇടപെടലും പ്രസംഗിച്ച് മോദി എത്ര സമയം പിടിച്ചുനിൽക്കുമെന്ന് ലേഖനത്തിൽ ചോദിക്കുന്നു.
മോദിയുടെ ആശങ്ക ശരിയാണെങ്കിൽ തന്നെ ഇത്തരം കുറ്റപ്പെടുത്തലുകൾക്കായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാൾ ശ്രമിക്കരുത്. മോദി തൻറെ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ പാക്കിസ്താന് താൽപ്പര്യമുണ്ടെന്ന ബി.ജെ.പി വാദത്തെ പത്രം കളിയാക്കി.
പ്രധാനമന്ത്രിയുടെ പ്രചാരണ പ്രസംഗങ്ങളിൽ ഗുജറാത്തിൻറെ വികസന പ്രശ്നം കാണാനില്ല. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ പ്രധാനമന്ത്രി വൈകാരികമായും അക്രമാസക്തമായും ആയിരുന്നു പ്രസംഗിച്ചിരുന്നത്. ബി.ജെ.പി സ്പോൺസർ ചെയ്ത ഇലക്ഷൻ കമ്മീഷനോട് ഇ.വി.എം അഴിമതിയെക്കുറിച്ച് പരാതിപ്പെട്ടത് ഫലമുണ്ടാക്കില്ലെന്നും ശിവസേന വ്യക്തമാക്കി. 22 വർഷത്തോളം ബിജെപി ഭരിച്ചിരുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പാർട്ടി എങ്ങനെയാണ് താഴോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിലവാരം ബി.ജെ.പി ഇല്ലാതാക്കിയതായി എഡിറ്റോറിയൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.