കോവിഡ് പ്രതിരോധത്തിന് പ്രത്യേക ഫണ്ട്; അനുകൂല പ്രതികരണവുമായി സാർക്ക് രാഷ്ട്രങ്ങൾ
text_fieldsന്യൂഡൽഹി: മേഖലയിലെ കോവിഡ് പ്രതിരോധത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട് സാർക്ക് രാഷ്ട്രത്തലവൻമാരുടെ പ്രതികരണം അനൂകൂലം. പണം വാഗ്ദാനം ചെയ്ത രാഷ്ട്രത്തലവൻമാരോട് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു.
മേഖലയിലെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ബംഗ്ലാദേശ് 15 ലക്ഷം യു.എസ് ഡോളറാണ് വാഗ്ദാനം ചെയ്തത്. മാലദ്വീപ് 2 ലക്ഷം യു.എസ്.ഡോളർ, ശ്രീലങ്ക 50 ലക്ഷം യു.എസ്.ഡോളർ, അഫ്ഗാനിസ്ഥാൻ 10 ലക്ഷം യു.എസ്.ഡോളർ, നേപ്പാൾ 10 കോടി നേപാൾ റുപി എന്നിങ്ങനെയാണ് രാഷ്ട്രങ്ങൾ പണം വാഗ്ദാനം ചെയ്തത്.
മാർച്ച് 15 നാണ് സാർക്ക് രാഷ്ട്രത്തലവൻമാരെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അഭിസംബോധനം ചെയ്തത്. മേഖലയിലെ കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യയുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി അടിയന്തര ഫണ്ട് രൂപീകരിക്കാനുള്ള നിർദേശവും മുന്നോട്ട് വെച്ചിരുന്നു. ആ ഫണ്ടിലേക്ക് ഒരു കോടി യു.എസ്. ഡോളർ ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.