സാർക് രാഷ്്ട്രത്തലവന്മാരുടെ ‘ഓൺലൈൻ’ യോഗം ഇന്ന്
text_fieldsന്യൂഡൽഹി: കോവിഡ് വൈറസ് ബാധക്കെതിരെ ഒന്നിച്ച് പൊരുതാൻ സാർക് രാഷ്ട്രത്തലവന് മാരുടെ യോഗം ഞായറാഴ്ച. വിഡിയോ കോൺഫറൻസ് സംവിധാനം വഴി വൈകീട്ട് അഞ്ചിന് നടക്കു ന്ന യോഗത്തിൽ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യും. വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയാണ് കോവിഡ് വ്യാപനത്തിനെതിരെ സാർക് രാജ്യങ്ങൾ സംയുക്ത പദ്ധതി ആവിഷ്കരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഇതിനെ മുഴുവൻ അംഗങ്ങളും പിന്തുണച്ചു.
ശ്രീലങ്കൻ പ്രസിഡൻറ് ഗോടബയ രാജപക്സ, മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സാലിഹ്, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടയ് ടിഷെറിങ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, അഫ്ഗാൻ സർക്കാർ എന്നിവർ മോദിയുടെ നിർദേശത്തെ പിന്തുണച്ചു. പിന്നീട് നിർദേശത്തെ പിന്തുണക്കുന്നതായി വ്യക്തമാക്കിയ പാക് വിദേശകാര്യ വക്താവ് ആയിശ ഫാറൂഖി, പാക് പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യ ഉപദേഷ്ടാവ് സഫർ മിർസ പെങ്കടുക്കുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.