സാർക് ഉച്ചകോടിക്ക് ഇന്ത്യ ഇല്ല
text_fieldsന്യൂഡൽഹി: പാകിസ്താനിൽ നടക്കാനിരിക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ മേഖലാ സഹകരണ കൂട്ടായ്മയായ ‘സാർക്’ ഉച്ചകോടിയിൽ ഇന്ത്യ പെങ്കടുക്കില്ല. കർത്താർപുർ ഇടനാഴി പദ്ധതിക്ക് പാകിസ്താനുമായി സഹകരിക്കുന്നു എന്നല്ലാതെ, ഭീകരത സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി സന്ധിയില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
ഇസ്ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നേരന്ദ്ര മോദിയെ പാകിസ്താൻ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു. ലാഹോറിൽ കർത്താർപുർ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിൽ പഞ്ചാബിലെ മന്ത്രി നവജോത്സിങ് സിദ്ദുവും രണ്ടു കേന്ദ്രമന്ത്രിമാരും പെങ്കടുക്കുകയും ചെയ്തു. എന്നാൽ, അതിെൻറ പേരിൽ ഇന്ത്യ-പാക് സൗഹൃദത്തെക്കുറിച്ച് വലിയ വായനയൊന്നും വേണ്ടെന്ന സന്ദേശമാണ് സുഷമ സ്വരാജ് നൽകിയത്.
പാകിസ്താെൻറ ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ-പാക് സംഭാഷണങ്ങൾ 2013ൽ നിർത്തിവെച്ചതാണ്. ഉഭയകക്ഷി സംഭാഷണവും കർത്താർപുർ ഇടനാഴിയും വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണ്. രണ്ടു പതിറ്റാണ്ടായി ആവശ്യപ്പെടുന്ന ഇടനാഴി പദ്ധതിയോട് പാകിസ്താൻ ഇേപ്പാൾ അനുകൂലമായി പ്രതികരിച്ചു. അതിെൻറ പേരിൽ മാത്രം ഉഭയകക്ഷി സംഭാഷണം പുനരാരംഭിക്കുന്നു എന്ന് അർഥമാക്കേണ്ടതില്ല.
ഭീകരതയും സംഭാഷണവും ഒന്നിച്ചു നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യയിലെ ഭീകരത പ്രവർത്തനങ്ങൾ പാകിസ്താൻ അവസാനിപ്പിക്കുന്ന നിമിഷം ചർച്ച പുനരാരംഭിക്കാം -വിദേശകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.