ശബരിമല വിമാനത്താവള അനുമതിക്ക് കേന്ദ്രം മൂന്ന് കാര്യങ്ങൾ പരിശോധിക്കുന്നു
text_fieldsന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്വേഷിച്ച മൂന്ന് വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. 2022 നവമ്പർ 11ന് ഗ്രീൻഫീൽഡ് എയർപോർട്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ ചർച്ചയെ തുടർന്ന് ആരാഞ്ഞ മൂന്ന് കാര്യങ്ങൾക്കുള്ള മറുപടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി ) സമർപ്പിച്ചതെന്നും കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറൽ വി.കെ സിങ്ങ് ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.
അന്തിമ സാങ്കേതിക - സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും 2022 ജൂണിൽ കെ.എസ്.ഐ.ഡി.സി കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് കേന്ദ്ര സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്കും ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും കൈമാറി. നവമ്പറിൽ ഗ്രീൻഫീൽഡ് എയർപോർട്ട് സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതി നിർദേശം പരിശോധിച്ച ശേഷം ആരാഞ്ഞ മൂന്ന് കാര്യങ്ങൾ ഇവയാണെന്ന് മന്ത്രി അറിയിച്ചു. ഒന്ന്) ഒരു തരത്തിലുള്ള തടസങ്ങളുമില്ലാത്ത ഭൂമിയുടെ ലഭ്യത. രണ്ട്)സ്വതന്ത്ര ഏജൻസിയുടെ പ്രത്യാഘാത പഠന ഡാറ്റ മൂന്ന്) പദ്ധതിയുടെ ഐ.ആർ.ആർ (ഇന്റേണൽ റെയ്റ്റ് ഓഫ് റിട്ടേൺ). അവക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് പരിശോധന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.