ശബരിമല: കറുത്ത ബാഡ്ജുമായി കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി കൈയിൽ കറുത്ത തുണികെട്ടി കോൺഗ്ര സ് എം.പിമാർ ലോക്സഭയിൽ. പാർലമെൻറിനകത്തും പുറത്തും എൽ.ഡി.എഫ്, ബി.ജെ.പി പ്രതിഷേധം. വെള്ളിയാഴ്ച സഭ സമ്മേളിച്ചപ്പോഴാണ് കറുത്ത ബാഡ്ജ് കൈയിൽ കെട്ടി കോൺഗ്രസ് അംഗങ് ങൾ എത്തിയത്. കോൺഗ്രസിെൻറ സഭയിലെ ഉപനേതാവ് കെ.സി. വേണുഗോപാൽ, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കറുത്ത തുണികെട്ടിയിരുന്നു. കഴിഞ്ഞദിവസം യു.ഡി.എഫ് എം.പിമാർ കറുത്ത തുണികെട്ടി പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുന്നതിനിടെ പ്രതിഷേധം ശരിയല്ലെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വിലക്കിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ് കോൺഗ്രസ് നേതാക്കൾ സഭയിൽ എത്തിയത്.
ശബരിമലയിലെ ആചാര, വിശ്വാസങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് യുവതി പ്രവേശന വിഷയത്തിൽ നിയമനിർമാണത്തിന് തയാറാകണമെന്ന് വിഷയം ലോക്സഭയിൽ ഉന്നയിച്ച കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയതിനാൽ ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി.പൊലീസ് ഒത്താശയോടെ ആക്ടിവിസ്റ്റുകളായ യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് ലക്ഷണക്കണക്കിനു പേരുടെ വിശ്വാസം വ്രണപ്പെടാൻ കാരണമായെന്ന് വേണുഗോപാൽ പറഞ്ഞു. അവസരം മുതലെടുത്ത് ബി.ജെ.പിയും ആർ.എസ്.എസും സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണ്. നിയമനിർമാണമാണ് രമ്യമായ പരിഹാരത്തിന് വഴി.സുപ്രീംകോടതിയുടെ ചരിത്രവിധി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എമ്മിലെ പി. കരുണാകരൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ഉമാഭാരതി, മേനക ഗാന്ധി തുടങ്ങിയവർ വിധിയെ സ്വാഗതം ചെയ്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ബി.ജെ.പിയിലെ മീനാക്ഷി ലേഖി എതിർത്തു. ഹൈന്ദവത മനസ്സിലാകാത്തവരാണ് ആചാരങ്ങളെ എതിർക്കുന്നത്. മതവിശ്വാസത്തെ യുക്തികൊണ്ട് അളക്കാറില്ല. ചില സമുദായങ്ങൾ മൃതദേഹം ദഹിപ്പിക്കുന്നു. ചിലർ മണ്ണിൽ അടക്കം ചെയ്യുന്നു. സമാനത വേണമെന്ന് ആരും ആവശ്യപ്പെടാറില്ല. സംസ്ഥാന സർക്കാർ യുവതി പ്രവേശനത്തിന് ഉൗടുവഴി സ്വീകരിക്കുകയാണ് -അവർ കുറ്റപ്പെടുത്തി.
സംസ്ഥാനെത്ത ആക്രമണത്തിൽ പ്രതിഷേധിച്ച് നേരത്തെ പാർലമെൻറിനു മുന്നിൽ ഇടത് എം.പിമാർ പ്രതിഷേധിച്ചിരുന്നു. രാജ്യസഭയിൽ കെ.കെ. രാഗേഷ് വിഷയം ഉന്നയിച്ചു.
പ്രതിഷേധം അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ച് ബി.െജ.പി എം.പിമാരും പാർലെമൻറിനു മുന്നിൽ മുദ്രാവാക്യം ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.