ശബരിമല: പരിഷ്കാരങ്ങൾ ആകാമെന്ന് ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് മയപ്പെടുത്തി ആർ.എസ്.എസ്. പരിഷ്ക ാരങ്ങൾക്ക് എതിരല്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം പരിഗണിച്ചു വേണം നടപ്പാക്കാനെന്നും ആർ.എസ്.എസ് സഹപ്രാന്ത കാര്യവാഹക് എം. രാധാകൃഷ്ണൻ പറഞ്ഞു.
കേരള ക്ഷേത്രങ്ങൾ പിന്തുടരുന്ന താന്ത്രിക പാരമ്പര്യത്തിൽ അടിയുറച്ചതാണ് ശബരിമലയിലെ ആചാരങ്ങൾ. നിരവധി പേരുടെ വിശ്വാസത്തിെൻറ പ്രശ്നമായതിനാൽ തന്നെ ആരുടെയും വികാരങ്ങൾ വ്രണപ്പെടാതെ വേണം അത് നടപ്പാക്കാൻ. ഹിന്ദുസമൂഹത്തിലെ പരിഷ്കാരങ്ങളുടെ സ്വഭാവം അങ്ങനെയാണ് -എം. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. സംഘ്പരിവാറിെൻറ കനത്ത എതിർപ്പിനിടെ, ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെയാണ് ആർ.എസ്.എസിെൻറ പുതിയ നിലപാട് പുറത്തുവന്നത്.
ശബരിമലയിൽ എത്തിയ യുവതികളുടെ പശ്ചാത്തലം സംശയാസ്പദമാണെന്നും രാധാകൃഷ്ണൻ സൂചിപ്പിച്ചു. ഇവർക്ക് പിന്നിലെ രഹസ്യമെന്താണെന്ന് എല്ലാവർക്കും അറിയാം. വിശ്വാസികൾ അല്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഒരു യുവതിയുടെ മാതാവ് തന്നെ പറഞ്ഞിട്ടുമുണ്ട്. സാധാരണ ഇത്തരം കടുത്ത ഇടതുവാദികൾ പൊതുജനവികാരത്തിനൊപ്പമാണ് നിൽക്കുന്നത്. ഇവിടെ പൊതുജനം ഇവർക്കെതിരാണ്. സി.പി.എം സർക്കാറിെൻറ സെൽഫ് ഗോളാണ് യുവതി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.