ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും -എം.ടി രമേശ്
text_fieldsകൊച്ചി: ശബരിമല പുനഃപരിശോധനാ ഹരജികൾ വിശാല ബെഞ്ചിന് വിട്ടത് സ്വാഗതാർഹമാമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം. ടി രമേശ്. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ച കാര്യമാണ് സുപ്രീംകോടതി ഇന്ന് അംഗീകരിച്ചത് . നേരത്തെ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് മനസിലാക്കിയാണ് സുപ്രീംകോടതി ഹരജികൾ വിശാല ബെഞ്ചിന് വിട്ടത്. ഈ സാഹചര്യത്തിൽ സാങ്കേതികത്വം പറഞ്ഞ് അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും എം.ടി രമേശ് പറഞ്ഞു.
സംസ്ഥാന സർക്കാർ പുനഃപരിശോധന ഹരജി വരുന്നത് വരെ കാത്തിരിക്കാൻ തയാറാകണം. ദേവസ്വം ബോർഡ് നിലപാട് തിരുത്തി വിശ്വാസികൾക്കൊപ്പം നിൽക്കാൻ തയാറാകണം. നിലവിലുള്ള സത്യാവാങ്മൂലം ബോർഡ് പിൻവലിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും. സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിക്കണമെന്നും രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.