കേന്ദ്രം റിപ്പോർട്ട് തേടി; മുന്നറിയിപ്പുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി കേന്ദ്രം. അക ്രമങ്ങളുടെ പശ്ചാത്തലത്തിൽ സംഭവങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് തേടിയതായി ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. സംസ്ഥാന സർക്കാറിനെ അദ്ദേഹം വിമർശിച്ചില്ല. അതേസമയം, സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരണമെന്ന് രാജ്നാഥ്സിങ് ആവശ്യപ്പെട്ടു.
ശബരിമലയിൽ യുവതിപ്രവേശനം വിലക്കുന്ന വിധത്തിൽ ഒാർഡിനൻസ് ഇറക്കുന്ന കാര്യം കേന്ദ്രസർക്കാറിെൻറ പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. അതിനിടെ, അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനാനുസൃതമായ നടപടികൾ സർക്കാറും സി.പി.എമ്മും നേരിടേണ്ടിവരുമെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹറാവു പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ പൂർണ പിന്തുണയോടെ സി.പി.എം ഗുണ്ടകളാണ് കേരളത്തിൽ അക്രമം നടത്തുന്നത്-വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.