ശബരിമല, റഫാൽ: വിധി ഉടൻ
text_fieldsന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച ശബരിമല, റഫാൽ വിധികൾക്കെതിരായ പുനഃപരിശോധന ഹ രജികളിൽ വിരമിക്കാൻ ഒരു പ്രവൃത്തിദിനം മാത്രം അവശേഷിക്കേ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗ ൊഗോയി ഇന്ന് വിധി പറയും. ബാബരി ഭൂമി കേസ് അടക്കം സുപ്രധാനമായ അര ഡസൻ കേസുകളിലെ വിധ ി കഴിഞ്ഞ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വെള്ളിയാഴ്ച സുപ്രീംകോടതിയുടെ പടിയിറങ്ങും.
പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് 2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് പുനഃപരിശോധന ഹരജികൾ സമർപ്പിച്ചത്. കേരളത്തിൽ വൻ പ്രതിഷേധവും പ്രക്ഷോഭവും അക്രമങ്ങളുമുണ്ടായ സാഹചര്യത്തിലാണ് നിരവധി വ്യക്തികളും സംഘടനകളും ഹരജികളുമായെത്തിയത്.
സുപ്രീംകോടതി വേനലവധിക്ക് അടക്കുംമുമ്പ് വിധിപറയാൻ മാറ്റിവെച്ച റഫാൽ പോർവിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹരജികളാണ് മാസങ്ങൾക്കുശേഷം വിധി പറയുന്നത്. മോദി സർക്കാറിെൻറ റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുൻകേന്ദ്രമന്ത്രിമാരും മുൻ ബി.ജെ.പി നേതാക്കളുമായ അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവരാണ് പുനഃപരിശോധന ഹരജികൾ സമർപ്പിച്ചത്. സുപ്രീംകോടതി വിധിയിൽ വസ്തുതപരമായ തെറ്റ് കടന്നുകൂടിയെന്ന് കേന്ദ്ര സർക്കാറും സുപ്രീംകോടതിയും സമ്മതിച്ചിരുന്നു.
റഫാലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ കേസ് റഫാലിനോട് അനുബന്ധമായുണ്ട്. റഫാൽ ഇടപാടിൽ ചൗക്കീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുലിെൻറ തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ പരാമർശത്തിന് രാഹുൽ നിരുപാധികം മാപ്പു പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.