Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: പുനഃപരിശോധനാ...

ശബരിമല: പുനഃപരിശോധനാ ഹരജികളിൽ വിധി നാളെ

text_fields
bookmark_border
sabarimala
cancel

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​പ്ര​വേ​ശം വി​ധി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക് ഷ​നാ​യ ബെ​ഞ്ചി​​​​​​​െൻറ വി​ധി​ക്കെ​തി​രെ​ നൽകിയ പുനഃപരിശോധനാ ഹരജികളിൽ സുപ്രീംകോടതി വ്യാഴാഴ്​ച വിധി പറയ ും. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​െഗാ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ്​ വിധി പറയുക. രാവിലെ 10.30 നാണ്​ വിധിപ്ര സ്​താവനം ആരംഭിക്കുക.

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്​ത്രീകൾക്കും പ്രവേശനം അനുവദിച്ച്​ 2018 സെപ്​റ്റംബർ 28 നാണ്​ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മൽഹോത്ര അധ്യക്ഷനായ ഭരണഘടന ​െബഞ്ച്​ വിധി പ്രഖ്യാപിച്ചത്​. യുവതി പ്രവേശന അനുമതി സംസ്​ഥാനത്ത്​ വൻ പ്രതിഷേധത്തിന്​ കാരണമായതോ​ടെ ഇതിനെതിരെ 49 പുനഃപരിശോധന ഹരജികളും മൂന്നു റിട്ട്​ ഹരജികളുമാണ്​ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്​​.

പുനഃപരിശോധനാ ഹരജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ​​ ചീഫ്​ ജസ്​റ്റിസ്​ വിരമിക്കുന്ന നവംബർ 17ന് മുമ്പ്​ ലിസ്​റ്റ്​ ചെയ്​തിട്ടുള്ള സുപ്രധാന കേസുകളിൽ വിധി പറയും.

റ​ഫാ​ൽ അ​ഴി​മ​തി അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്ന വി​ധി​ക്കെ​തി​രെ​ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളിലും ചീ​ഫ്​ ജ​സ്​​റ്റി​സ്​ നാളെ വിധി പറയും. ചീ​ഫ് ജ​സ്​​റ്റി​സ് ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത്​ സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, അ​ഭി​ഭാ​ഷ​ക​നാ​യ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ, എ.​എ.​പി എം.​പി സ​ഞ്​​ജ​യ്​ സി​ങ്​ എ​ന്നി​വ​രാ​ണ് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ ന​ൽ​കി​യ​ത്.

​റഫാൽ കേസിൽ 2018 ഡിസംബർ നാലിനാണ്​ നരേന്ദ്രമോദി സർക്കാറിന്​ ക്ലീൻ ചിട്ട്​ നൽകി സുപ്രീംകോടതി ഉത്തരവിട്ടത്​. വി​ധി​യി​ൽ റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. എ​ന്നാ​ൽ, ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി റി​പ്പോ​ര്‍ട്ട് പാ​ര്‍ല​മ​​െൻറ​റി സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ വി​ചാ​ര​ണ​ക്കി​ട​യി​ൽ കേ​ന്ദ്ര കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ വാ​ദം.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തിരെ ബി.ജെ.പി നൽകിയ കോ​ട​തി​യ​ല​ക്ഷ്യ ഹരജിയും സുപ്രീംകോടതി നാളെ പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrymalayalam newsindia newsSabarimala Newssupreme court
News Summary - Sabarimala women entry: Supreme Court to pronounce verdict tomorrow - India news
Next Story