അമിത് ഷായുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി
text_fieldsന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന അമിത് ഷായുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി. വിധിയിൽ സുപ്രീംകോടതിയെ പഴിക്കാനാകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിലപാട് വ്യക്തമാക്കേണ്ടിവരുമെന്നും ഉമാഭാരതി പറഞ്ഞു.
സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്കു കഴിയില്ല. നടപ്പാക്കാൻ സാധിക്കുന്ന വിധികൾ മാത്രമേ പുറപ്പെടുവിക്കാവൂ എന്ന അമിത് ഷായുടെ പരാമർശം കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ല. നിയന്ത്രണങ്ങളെ പറ്റി അവർക്ക് നന്നായി അറിയാം. വർഷങ്ങളായി സ്ത്രീകൾ ആ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്. ക്ഷേത്രത്തിൽ വിശ്വാസമുള്ളവർ മാത്രമേ പോകാവൂ, കേരളത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.