കോപ്പിയടി: ജോയ്സിക്ക് ജാമ്യം
text_fieldsചെന്നൈ: സിവിൽ സർവിസ് പരീക്ഷക്കിടെ ഹൈടെക് കോപ്പിയടിക്ക് പിടിയിലായ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഫീർ കരീമിെൻറ ഭാര്യ ജോയ്സി ജോയ്സിന് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഒരു വയസ്സുള്ള കുഞ്ഞിെൻറ ആരോഗ്യം പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ചെന്നൈ പുഴൽ സെൻട്രൽ ജയിലിൽ അടച്ച ജോയ്സിക്കൊപ്പം രണ്ട് ദിവസമായി മകളും ഒപ്പമുണ്ടായിരുന്നു.
ആദ്യ ദിനം കരഞ്ഞു തളർന്ന കുഞ്ഞിനു ജയിൽ അധികൃതർ പോഷകാഹാരവും മറ്റും എത്തിച്ചു നൽകി.
കഴിഞ്ഞദിവസം മകൾ ജയിലിൽ ശാന്തയായിരുന്നുവെന്നു ജയിൽ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. എന്നാൽ കുഞ്ഞിെൻറ ആരോഗ്യം മോശമാണെന്നും ജയിൽ അന്തരീക്ഷത്തിൽ പിഞ്ചുകുഞ്ഞിെൻറ ആരോഗ്യം അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിെയ ബോധിപ്പിച്ചു.
ഇൗ വിഷയത്തിൽ മനുഷ്യത്വം പരിഗണിച്ച് പ്രോസിക്യൂഷനും അനുകൂല സമീപനം സ്വീകരിച്ചു. തുടർന്ന് ചെന്നൈ എഗ്മൂർ മജിസ്ട്രേറ്റ് കോടതി ഉപാധികേളാടെ ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പാടില്ലെന്ന് കോടതി നിദേശം നൽകി. കേരളത്തിൽ നിന്നെത്തിയ സഫീർ കരീമിെൻറ രണ്ട് ബന്ധുക്കളുടെ ആൾ ജാമ്യവും ഉപാധികളിൽ പെടും.
മകളെ പരിചരിക്കാൻ ബന്ധുക്കൾ സന്നദ്ധത അറിയിച്ചെങ്കിലും കുഞ്ഞിെന ജയിലിൽ ഒപ്പം കൂട്ടാൻ ജോയ്സി നിർബന്ധം പിടിക്കുകയായിരുന്നു. ജയിലിൽ ജോയ്സിക്കു പ്രത്യേക കൗൺസലിങ്ങും ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.