രാഹുലിനെ പിന്തുണച്ച് സച്ചിൻ പൈലറ്റ്; 'രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ'
text_fieldsജയ്പൂർ: രാജ്യത്ത് വ്യവസായങ്ങൾ അടച്ചുപൂട്ടുകയും ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുകയാണെന്നും ഇത്സംബന്ധിച്ച് രഹുൽഗാന്ധി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.'രാഹുൽ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങൾ ന്യായമാണ്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു. 2.10 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ശമ്പളം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് ചൈന നമ്മുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നു'-സച്ചിൻ ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതെന്നും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി ആരോപിച്ചു. ഇൗ വിഷയത്തിൽ നടപടിയെടുക്കുകയാണെങ്കിൽ രാജ്യം മുഴുവൻ സർക്കാരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം, തൊഴിൽ നഷ്ടം, തൊഴിലില്ലായ്മ, ജിഡിപിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളിൽ രാഹുൽഗാന്ധി തുടർച്ചയായി ട്വീറ്റുകൾ ചെയ്തിരുന്നു. രാജസ്ഥാനിലെ പാർട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിൻ സംസാരിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിെൻറ ചുമതലയുള്ള അജയ് മാക്കെൻറ കീഴിൽ ഹൈക്കമാൻഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളിൽ ആളുകളിൽ നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെന്ന് അദ്ദേഹം പറഞ്ഞു. 'ഇതൊരു നല്ല പ്ലാറ്റ്‌ഫോമാണ്. ഒരു ഫീഡ്‌ബാക്ക് പ്രോഗ്രാം നടത്തുന്നത് ജനാധിപത്യത്തിലെ നല്ല പാരമ്പര്യമാണ്. സംസ്ഥാന ചുമതലയുള്ളവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളനുസരിച്ച് ഹൈക്കമാൻഡ് നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.