ട്വിറ്ററിൽ വ്യക്തിഗത വിവരങ്ങൾ തിരുത്തി; കോൺഗ്രസ് ‘ലിങ്ക്’ നിലനിർത്തി സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: ട്വിറ്ററിൽ ചേർത്ത വ്യക്തിഗത വിവരങ്ങളിൽ നിന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷൻ എന്നീ പദവികൾ ഒഴിവാക്കി സചിൻപൈലറ്റ്. ഈ പദവികളിൽ നിന്ന് പാർട്ടി അദ്ദേഹത്തെ നീക്കിയ പശ്ചാത്തലത്തിലാണ് ട്വിറ്ററിൽ വ്യക്തിഗത വിവരങ്ങൾ നൽകുന്ന ഭാഗത്തുനിന്ന് അവ ഒഴിവാക്കിയത്.
എന്നാൽ, ഇതോടൊപ്പം ചേർത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെറ വെബ്സൈറ്റിലേക്കുള്ള ലിങ്ക് നിലനിർത്തിയിട്ടുണ്ട്. പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടയിലും സചിൻ പൈലറ്റ് കോൺഗ്രസ് വെബ്സൈറ്റിലേക്ക് നയിക്കുന്ന ലിങ്ക് നീക്കം ചെയ്യാത്തത് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലുള്ള പോരിനെ തുടർന്ന് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടർന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയത്.
ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷൻ. സചിൻ പൈലറ്റിനെ പിന്തുണച്ച വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.