രാജസ്ഥാനിൽ മഞ്ഞുരുക്കം; സചിൻ പൈലറ്റ് അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി
text_fieldsജയ്പൂർ: ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിമത നേതാവ് സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ടിൻെറ വസതിയിലായിരുന്നു കൂടിക്കാഴ്ച. സചിൻ പൈലറ്റ് പക്ഷത്തുള്ള എം.എൽ.എമാരെല്ലാം യോഗത്തിനെത്തി. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം.
അഗസ്റ്റ് 14ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് 18 എം.എൽ.എമാരുമായി സചിൻ പൈലറ്റ് കലാപക്കൊടിയുയർത്തിയത്. തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.