Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവാസ്​ ശരീഫി​െൻറ...

നവാസ്​ ശരീഫി​െൻറ കൊച്ചുമകളുടെ കല്യാണത്തിന്​ സമ്മാനം നൽകിയത്​​ രാഹുൽ ഗാന്ധിയല്ല -പാത്രക്ക്​ സചിൻ പൈലറ്റി​െൻറ മറുപടി

text_fields
bookmark_border
നവാസ്​ ശരീഫി​െൻറ കൊച്ചുമകളുടെ കല്യാണത്തിന്​ സമ്മാനം നൽകിയത്​​ രാഹുൽ ഗാന്ധിയല്ല -പാത്രക്ക്​ സചിൻ പൈലറ്റി​െൻറ മറുപടി
cancel

ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേര്​ രാഹുൽ ലാഹോറിയാണെന്നും രാഹുൽ പാകിസ്​താനിൽ സ്ഥാനാർഥിയാകാൻ മത്സരിക്കുകയാണെന്നുമുള്ള ബി.ജെ.പി നേതാവ്​ സംപിത്​ പാത്രയുടെ പ്രസ്​താവനക്ക്​ മറുപടിയുമായി കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ്​.

സംപിത്​ പാത്രയുടെ വിഡിയോചേർത്ത്​ സചിൻ പൈലറ്റ്​ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ:

രാഹുലിന്​ പകരം താഴെ പറയുന്ന പേരുകളാണ്​ താങ്കൾ ചേർക്കേണ്ടത്​

-മിസ്​റ്റർ അദ്വാനി: ജിന്നയുടെ ഖബറിൽ പോകുകയും അദ്ദേഹത്തെ പുകഴ്​ത്തുകയും ചെയ്​തു

-മിസ്റ്റർ വാജ്​പേയി: ബസിൽ ലാഹോറിൽ പോയി ജനറൽ മുഷറഫി​നെ ആഗ്രയിലെ ഉത്സവത്തിന്​ ക്ഷണിച്ചു

-​മിസ്​റ്റർ മോദി: നവാസ്​ ശരീഫി​െൻറ പേരക്കുട്ടിയു​ടെ കല്യാണത്തിന്​പോയി സമ്മാനങ്ങൾ നൽകി.

പാകിസ്​താനും അഫ്​ഗാനിസ്താനും ഇന്ത്യയേക്കാൾ നന്നായി കോവിഡിനെ നേരിട്ടുവെന്ന രാഹുലി​െൻ പ്രസ്​താവന രാഷ്​ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ്​ ​ബി.ജെ.പി നേതാക്കളുടെ പാക്​ ബന്ധം ചൂണ്ടിക്കാണിച്ച്​ സചിൻ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sambit patrasachin pilotRahul Gandhi
Next Story