സചിൻ എൻ.സി.പിയിലേക്ക്?
text_fieldsമുംബൈ: അഭ്യൂഹങ്ങൾക്ക് ഇടംനൽകി സചിൻ ടെണ്ടുൽകറും എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും ത മ്മിൽ കൂടിക്കാഴ്ച. ശനിയാഴ്ച പവാറിെൻറ വീടായ ദക്ഷിണ മുംബൈയിലെ ‘സിൽവർ ഒാക്കി’ലാണ ് കൂടിക്കാഴ്ച നടന്നത്. ഇതോടെ സചിൻ എൻ.സി.പിയിൽ ചേരുമെന്ന വാർത്ത പരന്നു. അര മണിക്കൂർ നീണ്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സചിൻ തിരിച്ചുപോയത്.
സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും രാഷ്ട്രീയം വിഷയമായില്ലെന്നും എൻ.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. അടുത്തിടെയാണ് ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നത്. ഇൗ പശ്ചാത്തലത്തിലാണ് സചിൻ-പവാർ കൂടിക്കാഴ്ച ചർച്ചയാകുന്നത്. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യമുയർന്നിരുന്നു.
ഇന്ത്യ കളിക്കണമെന്നും പാകിസ്താനെ ലോകകപ്പിൽ തോൽപിക്കുന്ന പാരമ്പര്യം തുടരണമെന്നുമാണ് സചിൻ പ്രതികരിച്ചത്. ഇതിനെതിരെ അർണബ് ഗോസ്വാമി രംഗത്തുവന്നപ്പോൾ സചിനെ പ്രതിരോധിച്ചത് പവാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.