സച്ചിന്റെ അറസ്റ്റ്: ഖ്വാജ യൂനുസിന്റെ മാതാവിന് ഇത് കാവ്യനീതി
text_fieldsമുംബൈ: 'അംബാനി ഭീഷണി' കേസിൽ അസി. ഇൻസ്പെക്ടർ സച്ചിൻ വാസെ അറസ്റ്റിലാവുകയും സസ്പെൻഷനിലാവുകയും ചെയ്യുമ്പോൾ 73കാരിയായ ആസിയ ബീഗത്തിനത് കാവ്യനീതി. ദുബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന മകൻ ഖ്വാജ യൂനുസിന്റെ കൊലയാളിയാണ് അവർക്ക് എന്നും സച്ചിൻ.
മകെൻറ കസ്റ്റഡി മരണ കേസ് അതിവേഗ കോടതിയിലായിട്ടുകൂടി സച്ചിന്റെ 'പിടിപാടിൽ' വിചാരണ ഇഴയുന്ന നേരത്താണ് അവർക്ക് ഇൗ കാവ്യനീതി. 2002ലെ ഘാട്കൂപർ സ്ഫോടന കേസിലാണ് യൂനുസിനെ സച്ചിെൻറ സംഘം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് യൂനുസ് കൊല്ലപ്പെട്ടു.
എന്നാൽ, തെളിവെടുപ്പിന് കൊണ്ടുംപോകും വഴി ഒൗറംഗാബാദിൽ പൊലീസ് ജീപ്പ് മറിഞ്ഞ് യൂനുസ് രക്ഷപ്പെട്ടെന്നായിരുന്നു കഥ മെനഞ്ഞത്. യൂനുസ് മർദനത്തിന് ഇരയായെന്ന കൂട്ടുപ്രതി ഡോ. അബ്ദുൽ മത്തീനിെൻറ മൊഴിയിൽ കോടതി ഉത്തരവിലാണ് കസ്റ്റഡി മരണ കേസെടുത്തത്. സി.െഎ.ഡി അന്വേഷണത്തെ തുടർന്ന് സച്ചിനും സംഘവും 2004ൽ അറസ്റ്റിലായി.
കോടതി ഉത്തരവ് ലംഘിച്ചാണ് സച്ചിനെ കഴിഞ്ഞ ജൂണിൽ ശിവസേന സർക്കാർ ജോലിയിൽ തിരിച്ചെടുത്തതെന്ന് ആരോപിച്ച് ആസിയ വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. സ്ഫോടന കേസിൽ എല്ലാവരെയും കോടതി വെറുതെ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.