ബംഗളൂരു തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമെന്ന് പരാമർശം: ബി.ജെ.പി എം.പിക്കെതിരെ രൂക്ഷ വിമർശനം
text_fieldsബംഗളൂരു: ഏതാനും വര്‍ഷങ്ങളായി ബംഗളൂരു ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ പരമാർശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി യൂത്ത് വിങ് പ്രസിഡന്‍റും എം.പിയുമായ തേജസ്വി സൂര്യയുടെ പരാമർശം ബംഗളൂരുവിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് വിമർശിച്ചു. തേജസ്വ സൂര്യയുടെ പരാമർശം ബി.ജെ.പിക്ക് തന്നെ നാണക്കേടാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പ്രതികരിച്ചു.
ഞായറാഴ്ച ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഏതാനും വർഷങ്ങളായി ബംഗളൂരു, ഇന്ത്യയുടെ സിലിക്കൺ വാലി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അഭിപ്രായപ്പെട്ടത്. അടുത്തിടെ നടന്ന അറസ്റ്റുകളിൽ നിന്നും ഇവിടെ നിരവധി സ്ലീപ്പര്‍ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. ബംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ സ്ഥിരം ഡിവിഷന്‍ തുറക്കണമെന്നാണ് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായോട് ആവശ്യപ്പെടാനുള്ളതെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു.
ആഗസ്റ്റിൽ കെ.ജെ ഹള്ളി, ഡി.ജെ ഹള്ളി ഏരികളിൽ നടന്ന അക്രമസംഭവങ്ങൾ എൻ.ഐ.എ അന്വേഷിക്കണം. ആ സംഭവങ്ങളിലൂടെ ബംഗളൂരുവിൽ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നാണ് വ്യക്തമായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇന്‍കുബേഷന്‍ കേന്ദ്രമായി നഗരം മാറിയെന്നും തേജസ്വി സൂര്യ പറഞ്ഞിരുന്നു.
സൗത്ത് ബംഗളൂരുവിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് തേജസ്വി സൂര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.