വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാൻ
text_fieldsലഖ്നോ: സൈന്യത്തിലെ മോശം അവസ്ഥ വീഡിയോയിലൂടെ പുറത്തുവിട്ടതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാ ൻ തേജ് ബഹാദൂർ യാദവ് മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നു. ഉത്തർപ്രദേശിലെ വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രിക് കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാ ർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഹരിയാനയിലെ റെവാരി സ്വദേശിയായ യാദവ് വ്യക്തമാക്കി.
സൈന്യത്തിലെ അഴിമതി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമായി ഉന്നയിക്കും. എൻെറ ലക്ഷ്യം ജയിക്കുകയോ തോൽക്കുകയോ അല്ല. ഈ സർക്കാർ സൈനികരുടെ കാര്യത്തിൽ, പ്രത്യേകിച്ച് അർധസൈനിക വിഭാഗങ്ങളുടെ കാര്യത്തിൽ പരാജയമായിരുന്നെന്ന കാര്യം ഉയർത്തിക്കാണിക്കുക എന്നതാണ് ലക്ഷ്യം. നമ്മുടെ ജവാന്മാരുടെ പേരിൽ മോദി വോട്ടു ചോദിക്കുന്നു, പക്ഷേ അവർക്കായി ഒന്നും അദ്ദേഹം ചെയ്യുന്നില്ല. പുൽവാമയിൽ കൊല്ലപ്പെട്ട അർദ്ധസൈനികർക്ക് സർക്കാർ രക്തസാക്ഷികളുടെ പദവി പോലും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരിൽ സൈന്യത്തിന് നൽകുന്ന ഭക്ഷണത്തിൻെറ ഗുണനിലവാരത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ യാദവിനെ 2017ൽ ബി.എസ്.എഫിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെ അദ്ദേഹം നിയമ നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.