Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലിയിൽ നിന്ന്​...

ജോലിയിൽ നിന്ന്​ പുറത്താക്കി; ജീവനക്കാരൻ എച്ച്​.ആർ തലവന്​ നേരെ വെടിയുതിർത്തു

text_fields
bookmark_border
ജോലിയിൽ നിന്ന്​ പുറത്താക്കി; ജീവനക്കാരൻ എച്ച്​.ആർ തലവന്​ നേരെ വെടിയുതിർത്തു
cancel

ന്യൂഡൽഹി: ജോലിയിൽ നിന്ന്​ പുറത്താക്കിയതിനെ തുടർന്ന്​ ജീവനക്കാരൻ എച്ച്​.ആർ തലവനെതിരെ വെടിയുതിർത്തു. മിസ്​തുബിഷിയുടെ എച്ച്​.ആർ തലവന്​ നേരെയാണ്​ വെടിയുതിർത്തത്​. വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മണിയോടെയാണ്​ സംഭവമുണ്ടായത്​.  മിസ്​തുബിഷിയുടെ എച്ച്​.ആർ തലവനായ ബിനീഷ്​​ ശർമ്മക്കാണ്​ വെടിയേറ്റത്​. ഒാഫീസിലേക്ക്​ പോകുന്ന വഴിക്ക്​ മനേസറിൽ വെച്ചാണ്​​ സംഭവമുണ്ടായത്​.

ഒാഫീസിലേക്ക്​ പോകുന്ന വഴിക്ക്​ ബൈക്കിലെത്തിയ രണ്ട്​ പേർ ബിനീഷിനെ തടയാൻ ശ്രമിക്കുകയായിരുന്നു. തോക്കു ചൂണ്ടി ബിനീഷിനെ തടയാനാണ്​ രണ്ടംഗ സംഘം ശ്രമിച്ചത്​​. എന്നാൽ, കാർ നിർത്താതെ ബിനീഷ്​ ശർമ്മ മുന്നോട്ട്​ പോവുകയായിരുന്നു. ഇൗ സമയത്ത്​ ബൈക്കിലെത്തിയവരിൽ ഒരാൾ ബിനീഷിനെതിരെ വെടിയുതിർക്കുകയായിരുന്നു.

പരിക്കേറ്റ ബിനീഷ്​ ശർമ്മയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്​ പൊലീസ്​ നടത്തിയ അന്വേഷത്തിലാണ്​ മിസ്​തുബിഷിയിൽ മുമ്പ്​ ജോലി ചെയ്​തിരുന്ന ​േജാഗിന്ദറാണ്​ വെടിവെപ്പിന്​ പിന്നിലെന്ന്​ മനസിലായത്​. കൃത്യനിർവഹണത്തിൽ വീഴ്​ച വരുത്തിയതിന്​ ജോഗിന്ദറെ ബിനീഷ്​ ജോലിയിൽ നിന്ന്​ പുറത്താക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunshotmalayalam newsMistubushiHR manger
News Summary - Sacked employee fires at Japanese company's HR head in Gurugram-india news
Next Story