'കർഷകരുടെ ശക്തിയെക്കുറിച്ച് ബി.ജെ.പിക്ക് എന്തറിയാം'
text_fieldsചണ്ഡിഗഡ്: കർഷകരെ തളർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീങ്ങിയതുകൊണ്ടാണ് ചർച്ച പരാജയപ്പെട്ടതെന്ന് ശിരോമണി അകാലിദൾ. ചർച്ച നീട്ടിക്കൊണ്ടുപോയതും വൈകിപ്പിച്ചതും പരാജയപ്പെടാൻ കാരണമായെന്നും അവർ ആരോപിച്ചു.
'കർഷകരെ തളർത്താനുള്ള തന്ത്രങ്ങൾ വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ കമ്മിറ്റി രൂപവത്കരിച്ചത്. ചർച്ച നീട്ടിക്കൊണ്ടുപോവുക മാത്രമാണ് ലക്ഷ്യം. എന്നാൽ നമ്മുടെ ധീരരായ കർഷകരുടെ ശക്തി, ഊർജ്ജം എന്നിവയെക്കുറിച്ച് ബി.ജെ.പിക്ക് എത്രമാത്രം അറിവുണ്ടെന്ന് നമ്മൾ കാണുന്നുണ്ട്" മുതിർന്ന നേതാവ് എസ്. ബൽവീന്ദർ സിംഗ് ഭുണ്ടർ പറഞ്ഞു.
അതേസമയം കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാർഷിക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക നേതാക്കൾ ഉറച്ചു നിന്നു. പ്രശ്നം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധ സമിതിയെ നിയോഗിക്കേണ്ട സമയമല്ല ഇതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
നരേന്ദ്ര സിങ് തോമറിെൻറ നേതൃത്വത്തിൽ മന്ത്രിമാരായ റെയിൽവേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ചൊവ്വാഴ്ച വിജ്ഞാൻ ഭവനിൽ വെച്ച് കർഷക നേതാക്കളുമായി ചർച്ച നടത്തിയത്. പഞ്ചാബിൽ നിന്നുള്ള 31 കർഷക സംഘടന നേതാക്കളും ഹരിയാനയിൽ നിന്നും രണ്ടുേപരും കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയിൽ നിന്നും രണ്ടുപേരുമടക്കം 35 പേരും കർഷകരെ പ്രതിനിധീകരിച്ചു.
നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പത്മശ്രീ, അര്‍ജുന, ഖേല്‍ രത്ന, ഉൾപ്പെടെയുള്ള പുരസ്കാരങ്ങള്‍ മടക്കി നല്‍കുമെന്ന് പഞ്ചാബില്‍ നിന്നുള്ള പ്രമുഖ കായിക താരങ്ങള്‍ മുന്നറിയിപ്പു നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.