ബി.ജെ.പി അദ്വാനിയെ മറന്നത് ദുഃഖകരം - റോബർട്ട് വാദ്ര
text_fieldsഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ബി.ജെ.പി മൂലക്കിരുത്തിയ എൽ.കെ അദ്വാനി ആദ്യമായി പ്രതികരിച്ചത ിനു പിറകെ അദ്ദേഹത്തിന് പിന്തുണയുമായി ബിസിനസുകാരനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. പാർട് ടിയുടെ നെടുംതൂണായിരുന്നു അദ്വാനി. പാർട്ടി അദ്ദേഹത്തെ കാലങ്ങളായി അവഗണിക്കുകയും മറക്കുകയും ചെയ്തുവെന്ന് വാ ദ്ര കുറ്റപ്പെടുത്തി.
ധാർമികതയും രാജ്യതന്ത്രജ്ഞതയുമുള്ള നേതാവിനെ ബഹുമാനിക്കണം, അവഗണിക്കുകയല്ല വേണ്ടത് . അവർ കൊഴിഞ്ഞുപോകാൻ നാം അനുവദിക്കരുത്. മുതിർന്ന നേതാക്കളുടെ സീനിയോറിറ്റിക്കും ഉപദേശത്തിനും ഒരു വിലയും കാണുന്നില്ല എന്നത് അപമാനകരമാണ്. നല്ല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നു. സ്വന്തം പാർട്ടി തന്നെ അദ്ദേഹത്തെ മറന്നുവെന്നത് ദുഃഖകരമാണ് -വാദ്ര ട്വീറ്റ് ചെയ്തു.
The real leaders pic.twitter.com/cuSusznwIe
— Robert Vadra (@irobertvadra) April 5, 2019
മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും അദ്വാനിയെ പിന്തുണച്ചു. ‘രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായോ ദേശവിരുദ്ധരായോ അല്ല ഉപദേശകരായാണ് കാണേണ്ടതെന്ന് അദ്വാനി. മോദിയുടെ കീഴിലുള്ള ബി.ജെ.പിയുടെ ചിന്താഗതി ഇങ്ങനെയാണ്: മാറ്റം വരുത്തുക, അംഗഭംഗം വരുത്തുക. ഡൽഹിയിലേക്കുള്ള നിങ്ങളുടെ യാത്രയിൽ സഹായിച്ചയാളെ ശ്രദ്ധിക്കുക മോദിജീ’ എന്നായിരുന്നു കപിൽ സിബലിൻെറ ട്വീറ്റ്.
Advani :
— Kapil Sibal (@KapilSibal) April 5, 2019
Never regarded those who disagreed with us politically as enemies or anti-national , only adversaries .
Under Modi ji BJP's thought processes have been both :
Changed
and
Maimed
Listen Modi ji to one who helped you in your journey to Delhi !
ബി.ജെ.പി ശനിയാഴ്ച സ്ഥാപക ദിനം ആഘോഷിക്കാനിരിക്കെയാണ് സ്ഥാപക നേതാവായ എൽ.കെ അദ്വാനി ബ്ലോഗിലൂടെ പാർട്ടിയുടെ ഇന്നത്തെ ശൈലിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ആദ്യം രാജ്യം, പാർട്ടി പിന്നെ, സ്വന്തം കാര്യം ഏറ്റവുമൊടുവിൽ എന്ന തലക്കെട്ടിലാണ് അദ്വാനിയുടെ കുറിപ്പ്. പാർട്ടി പിൻതിരിഞ്ഞു നോക്കണം, ഭാവിയിലേക്ക് നോക്കണം; ആത്മപരിശോധന നടത്തണം -അദ്വാനി ഉപദേശിക്കുന്നു.
ജനാധിപത്യവും ജനാധിപത്യ പാരമ്പര്യവും പാർട്ടിക്കുള്ളിലും രാജ്യത്തും ഒരുപോലെ ഉണ്ടാകണമെന്ന് അദ്വാനി പറഞ്ഞു. നാനാത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറ സത്ത. ബി.ജെ.പിയോട് രാഷ്ട്രീയമായി എതിർപ്പുള്ളവരെ ശത്രുക്കളായി പാർട്ടി ഒരിക്കലും കണ്ടിട്ടില്ല. മറിച്ച് എതിരാളികൾ എന്ന നിലയിൽ മാത്രമാണ് കണ്ടത്. രാഷ്ട്രീയമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരായി കണക്കാക്കിയിട്ടില്ല. ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാൻ പൗരനുള്ള സ്വാതന്ത്ര്യത്തോട് ബി.ജെ.പി എന്നും പ്രതിബദ്ധത കാട്ടിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് 1991 മുതൽ ആറുവട്ടം മത്സരിച്ചു ജയിച്ച 91കാരനായ അദ്വാനിക്ക് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു. അദ്വാനിയുടെ മണ്ഡലത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.