ഗൗനിക്കാതെ ബി.ജെ.പി; വഴി തേടി ശിരോമണി അകാലിദൾ
text_fieldsന്യൂഡൽഹി: കാൽനൂറ്റാണ്ടിെൻറ ബി.ജെ.പി ബന്ധം പഞ്ചാബിലെ ശിരോമണി അകാലിദൾ അവസാനിപ്പിച്ചത് കർഷകരോഷത്തെ തുടർന്ന നിർബന്ധിതാവസ്ഥയിൽ. ബി.ജെ.പി ചങ്ങാത്തത്തിനിടയിൽ എല്ലും തോലുമായി സഖ്യകക്ഷികൾ ഓരോന്നായി പുറത്തിറങ്ങുന്നതും ഒപ്പം ചർച്ചയായി.
ബി.ജെ.പിയെ അധികാരത്തിലെത്തിച്ച എൻ.ഡി.എ സഖ്യം രൂപപ്പെടുത്തുന്നതിൽ നെടുന്തൂണായി നിന്ന സഖ്യകക്ഷികളിലൊന്നാണ് ശിരോമണി അകാലിദൾ. അതേപോലെ പ്രധാനമായിരുന്ന ടി.ഡി.പിയും ശിവസേനയും. ഇവർ നേരത്തേ പുറത്തു പോയി. ഇനി അനിവാര്യമല്ലെന്ന ബി.ജെ.പി മനോഭാവമാണ് ഓരോ സഖ്യകക്ഷികളുടെയും പുറന്തള്ളലിന് കാരണം.
വിവാദ കാർഷിക ബില്ലുകൾ അകാലിദളി െനക്കാൾ ബി.ജെ.പിക്ക് പ്രധാനമായി മാറുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. പ്രധാന സഖ്യകക്ഷികളിലൊന്നിനെ തഴഞ്ഞും ബില്ലുമായി ബി.ജെ.പി മുന്നോട്ടുപോയത്, കോർപറേറ്റ് താൽപര്യവും ഭാവി രാഷ്ട്രീയത്തെക്കുറിച്ച കണക്കുകൂട്ടലുകളുമാണ്.
വലിയ വിവാദങ്ങളുടെ ഘട്ടത്തിൽപോലും, ബി.ജെ.പിക്കുപിന്നിൽ ഉറച്ചുനിന്നവരാണ് അകാലിദൾ. എന്നാൽ, അടിത്തറ ഇളകിയ നിലയിലാണ് പഞ്ചാബിൽ ആ പാർട്ടിയുടെ കാര്യം. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 117ൽ 15 സീറ്റു മാത്രമാണ് കിട്ടിയത്. കോൺഗ്രസും ആം ആദ്മിയും കർഷക പക്ഷത്തുനിൽക്കുേമ്പാൾ, വിവാദ ബില്ലുകളെ ന്യായീകരിച്ച് ബി.ജെ.പി ബന്ധം തുടരാൻ സാധിക്കാത്തതായിരുന്നു അകാലി ദളിെൻറ സ്ഥിതി. എന്നാൽ, അതു മാത്രമല്ല പടിയിറക്കത്തിന് കാരണം.
വാജ്പേയിയും പ്രകാശ്സിങ് ബാദലുമൊക്കെ ചേർന്ന് രൂപപ്പെടുത്തിയ എൻ.ഡി.എ അല്ല ഇന്നത്തെ എൻ.ഡി.എ എന്ന് രാജിവെച്ച മന്ത്രി ഹർസിമ്രത്കൗർ ബാദൽ പറഞ്ഞത് സഖ്യകക്ഷികളോടുള്ള ബി.ജെ.പിയുടെ സമീപനം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രമന്ത്രിപദത്തിനപ്പുറം കേന്ദ്രഭരണത്തിൽ അടുപ്പിക്കാത്ത സ്ഥിതിയാണ് എൻ.ഡി.എ സഖ്യകക്ഷികൾ നേരിടുന്നത്. എൻ.ഡി.എ യോഗമോ കൂടിയാലോചനകളോ ഇല്ലാതെ ബി.ജെ.പി സ്വന്തം വഴിക്കാണ്. സഖ്യകക്ഷികൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരുടെ നീരൂറ്റി വളരുന്ന ബി.ജെ.പി പ്രവണതയും സഖ്യകക്ഷികളെ ആശങ്കയിലാക്കുന്നു.
പഞ്ചാബിൽ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി. മഹാരാഷ്ട്രയിൽ ശിവസേന നേരിട്ടതും ഇതാണ്. മറ്റെങ്ങും പോകാൻ കഴിയാത്തവിധം പാപ്പരായ ടി.ഡി.പിക്കും പുറത്തിറങ്ങേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.