കോൺഗ്രസിൽ ചേരില്ലെന്ന് സദാനന്ദ ഗൗഡ; കർണാടക ബി.ജെ.പിയിലെ കുടുംബാധിപത്യം മാറണം
text_fieldsബംഗളൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിലേക്കില്ലെന്ന് മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ. കോൺഗ്രസ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായും ഒരു കാരണവശാലും കോൺഗ്രസിലേക്കില്ലെന്നും ഗൗഡ വ്യക്തമാക്കി.
കർണാടക ബി.ജെ.പിയിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കുടുംബാധിപത്യമാണ് തുടരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.യെദിയൂരപ്പ, മകൻ ബി.വൈ. വിജയേന്ദ്ര, അവരുടെ അടുപ്പക്കാർ എന്നിവരുടെ പിടിയിലാണ് പാർട്ടിയെന്നും ഈ സ്ഥിതി മാറണമെന്നും ഈയവസ്ഥയോട് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൗഡ കോൺഗ്രസിൽ ചേരുമെന്നും കുടക്-മൈസൂരു മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ സിറ്റിങ് സീറ്റായ ബംഗളൂരു നോർത്ത് മണ്ഡലത്തിൽ ഉഡുപ്പി-ചിക്കമംഗളുരു എം.പിയും കേന്ദ്ര കൃഷിസഹ മന്ത്രിയുമായ ശോഭ കരന്ദലജെയെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേളയിലായിരുന്നു സദാനന്ദ ഗൗഡ പാർട്ടിവിടുകയാണെന്ന അഭ്യൂഹം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.