സാധു വാസ് വാനി ജയന്തി: ബംഗളൂരുവിൽ ഇന്ന് ഇറച്ചി വിൽപനക്ക് നിരോധനം
text_fieldsബംഗളൂരു: സാധു വാസ് വാനി ജയന്തി പ്രമാണിച്ച് ബുധനാഴ്ച ബംഗളൂരുവിൽ ഇറച്ചി വിൽപനക്കും കന്നുകാലികളെ അറുക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. എല്ലാത്തരം മാംസം വിൽക്കുന്നതിനും ബുധനാഴ്ച നിരോധനമുണ്ട്. സസ്യാഹാരത്തിനായി ശക്തമായി വാദിച്ചിരുന്ന വാസ് വാനി 1879 നവംബർ 25ന് ജനിച്ച് 1966 ജനുവരി 16 ന് അന്തരിച്ചു. ബി.ബി.എം.പി പരിധിയിലായിരിക്കും നിരോധനം ബാധകമാകുക.
ആഗോള സസ്യാഹാര ജീവിതി രീതിക്കായി പ്രചരണം നടത്തിയിരുന്ന വാസ് വാനിയുടെ ജന്മദിനം ആഗോള ഇറച്ചിയില്ലാ ദിനമായാണ് ആചരിക്കുന്നത്. കർണാടകയിൽ വൈകാതെ ഗോവധ നിരോധനം നടപ്പാക്കുമെന്ന് അടുത്തിടെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.