പ്രജ്ഞയുടെ കർക്കരെ പരാമർശം: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് തിരിച്ചടി
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ ്) മേധാവി ഹേമന്ത് കർക്കരെയെ മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് ഠാകുർ അപമാ നിച്ചത് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതികൂലമാകും. ബി.ജെ.പിയിൽ ചേരുകയും ഭോപാല ിൽ പാർട്ടി സ്ഥാനാർഥിയാവുകയും ചെയ്തശേഷമാണ് പ്രജ്ഞയുടെ വിവാദ പരാമർശം. തെൻറ ശാപ മാണ് കർക്കരെ കൊല്ലപ്പെടാനിടയാക്കിയതെന്നാണ് പ്രജ്ഞ പറഞ്ഞത്. ഭീകരരെ ചെറുക്കാനിറങ്ങി ജീവൻ നൽകിയ നാഗ്പുരുകാരനായ കർക്കരെ മറാത്തികളുടെ ഹീറോയാണ്. ഇത് തിരിച്ചറിഞ്ഞതിനാലാണ് വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും രംഗത്തുവന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കർക്കരെയെന്നും രക്തസാക്ഷിത്വം എന്നും നിലനിൽക്കുമെന്നുമാണ് ഫഡ്നാവിസ് പ്രതികരിച്ചത്.
വിവാദമായതോടെ പ്രജ്ഞ സിങ് മാപ്പു പറഞ്ഞെങ്കിലും പിന്നീട് ചാനൽ അഭിമുഖത്തിൽ കർക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്തത് മറാത്തികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. ‘ടി.വി നയൻ’ മറാത്തി ചാനലിൽ വന്ന അഭിമുഖത്തിലാണ് ഇത്. ക്ഷോഭത്തോടെ രക്തസാക്ഷിത്വത്തെ ചോദ്യം ചെയ്ത പ്രജ്ഞ തുടർന്ന് അഭിമുഖം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. രാജ്യത്തിനു വേണ്ടി ജീവൻ നൽകിയതിന് രാജ്യം അശോക ചക്ര നൽകിയ ആളെയാണ് രാജ്യദ്രോഹ കേസിൽ പ്രതിയായ നിങ്ങൾ അപമാനിച്ചതെന്ന ചോദ്യകർത്താവിെൻറ പരാമർശമാണ് പ്രജ്ഞയെ പ്രകോപിപ്പിച്ചത്.
നിയമത്തിെൻറ മറവിൽ നിയമവിരുദ്ധ പ്രവൃത്തിചെയ്ത വ്യക്തിയാണ് കർക്കരെയെന്നു പറഞ്ഞ പ്രജ്ഞ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ തുക്കാറാം ഒാംബ്ലെക്ക് മരണാനന്തരം എന്തുകൊണ്ട് പുരസ്കാരം നൽകിയില്ലെന്ന് ചോദിച്ചു.
പ്രജ്ഞക്ക് എതിരെ ‘മി ഹേമന്ത കർക്കരെൻ’ എന്ന ഹാഷ്ടാഗിലൂടെ സമൂഹമാധ്യമങ്ങളിൽ ശക്തമായാണ് മറാത്തി യുവാക്കൾ പ്രതികരിച്ചത്.
ശത്രുക്കൾക്ക് എതിരെ പോരാടുന്നതാണ് മറാത്തികളുടെ വീര്യം. നാടിന് വേണ്ടിയാണ് ജീവൻ ബലിനൽകിയത്. അത്തരം അപമാനം ജനം പൊറുക്കില്ല. രാജ്യം സുരക്ഷിത കരങ്ങളിലെന്ന് ബി.ജെ.പി അവകാശപ്പെടുമ്പോഴും അവരുടെ സ്ഥാനാർഥികളാൽ രക്തസാക്ഷികൾ അപമാനിക്കപ്പെടുന്നതിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ അവരെ പ്രതിരോധിച്ചതും സമൂഹമാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.