പ്രജ്ഞ സിങ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ വെല്ലുവിളിക്കുന്നു -ഉവൈസി
text_fieldsന്യൂഡൽഹി: ശൗചാലയം വൃത്തിയാക്കാനല്ല താൻ എം.പി ആയതെന്ന പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവനക്കെതിരെ ആൾ ഇന്ത്യ മ ജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത് തനങ്ങളെ വെല്ലു വിളിക്കുകയാണ് പ്രജ്ഞ സിങ് എന്ന് അദ്ദേഹം പറഞ്ഞു.
താൻ സവർണ ജാതിക്കാരി ആയതിനാൽ ശൗചാലയം വൃത ്തിയാക്കുന്നവരെ തുല്യതയോടെ കാണാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നത്. അവർ എങ്ങനെയാണ് ഇങ്ങനെ പുതിയ ഇന്ത്യ നി ർമിക്കുകയെന്നും ഉവൈസി ചോദിച്ചു.
ഞായറാഴ്ചയാണ് ഭോപാൽ ബി.ജെ.പി എം.പി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ വൃത്തിഹീനത സംബന്ധിച്ച് പരാതി പറയാനെത്തിയ സെഹോർ എന്ന സ്ഥലത്തെ ബി.ജെ.പി പ്രവർത്തകരെ അപമാനിച്ച് സംസാരിച്ചത്. ‘‘ഞങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് നിങ്ങളുടെ ഓവുചാൽ വൃത്തിയാക്കാനോ ശൗചാലയം വൃത്തിയാക്കാനോ അല്ല. ഞാൻ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി സത്യസന്ധമായി ചെയ്യും. ഇക്കാര്യം മുമ്പ് പറഞ്ഞതാണ്, ഇനിയും പറയും.’’ എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ വാക്കുകൾ.
ഒന്നാം നരേന്ദ്ര മോദി സർക്കാറിൻെറ സ്വച്ഛ് ഭാരത് പദ്ധതിയെ ബി.ജെ.പി ഉയർത്തിക്കാട്ടുന്നതിനിടെയാണ് പ്രജ്ഞ സിങ് ഇത്തരത്തിൽ പ്രതികരിച്ചത്. 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രതിയാണ് പ്രജ്ഞ സിങ് ഠാക്കൂർ. മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക ഗോഡ്സേ ദേശ ഭക്തനാണെന്ന് പറഞ്ഞ് ഇവർ വിവാദം സൃഷ്ടിച്ചിരുന്നു. ഇൗ പ്രസ്താവനയെ തള്ളി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ഒരിക്കലും പൊറുക്കാനാവാത്തതാണെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.